കോഴിക്കോട്∙ സംസ്ഥാന വെറ്ററൻസ് അത്‌ലറ്റിക് ചാംപ്യൻഷിപ്പിൽ മൂന്നു സ്വർണ മെഡലുമായി കണ്ണഞ്ചേരി വെളുത്തേടത്ത്പറമ്പ് വാസു. കുന്നംകുളത്ത് സിന്തറ്റിക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലാണ് 5000 മീറ്റർ, 1500 മീറ്റർ ഓട്ടമത്സരങ്ങളിലും ജാവലിൻ ത്രോയിലും സ്വർണമെഡൽ നേടിയത്. 3000 മീറ്റർ നടത്ത മത്സരത്തിൽ വെള്ളിമെഡലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ സംസ്ഥാന വെറ്ററൻസ് അത്‌ലറ്റിക് ചാംപ്യൻഷിപ്പിൽ മൂന്നു സ്വർണ മെഡലുമായി കണ്ണഞ്ചേരി വെളുത്തേടത്ത്പറമ്പ് വാസു. കുന്നംകുളത്ത് സിന്തറ്റിക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലാണ് 5000 മീറ്റർ, 1500 മീറ്റർ ഓട്ടമത്സരങ്ങളിലും ജാവലിൻ ത്രോയിലും സ്വർണമെഡൽ നേടിയത്. 3000 മീറ്റർ നടത്ത മത്സരത്തിൽ വെള്ളിമെഡലും നേടിയിട്ടുണ്ട്. 

കഴിഞ്ഞ 35 വർഷമായി നടത്തം ജീവിതത്തിന്റെ ഭാഗമായി മാറ്റിയ വാസു സെപ്റ്റംബറിൽ മലേഷ്യയിൽ നടന്ന രാജ്യാന്തര ഓപ്പൺ മാസ്റ്റേഴ്സ് ചാംപ്യൻഷിപ്പിൽ മൂന്നു കിലോമീറ്റർ നടത്ത മത്സരത്തിൽ വെള്ളിമെഡൽ നേടിയിരുന്നു. ബിഎസ്എൻഎല്ലിലെ ജീവനക്കാരനായിരുന്നു. ദേശീയതലത്തിൽ ബിഎസ്എൻഎൽ ജീവനക്കാരുടെ കായികമേളയിൽ പലതവണ ദേശീയ ചാംപ്യനായിരുന്നു. ബിഎസ്എൻഎല്ലിൽനിന്ന് ടെലികോം മെക്കാനിക്കായാണ് വിരമിച്ചത്. പിന്നീടാണ് മാസ്റ്റേഴ്സ് മത്സരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചത്. 

ADVERTISEMENT

സിംഗപ്പൂർ, ബ്രൂണേ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽനടന്ന രാജ്യാന്തര മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. പരിശീലകരില്ലാതെയാണ് വാസു മത്സരങ്ങൾക്കു തയാറെടുത്തത്. മീഞ്ചന്ത ആർട്സ് കോളജിലെയും ദേവഗിരി സെന്റ്ജോസഫ്സ് കോളജിലെയും മൈതാനങ്ങളിലാണ് നടത്തപരിശീലനത്തിനിറങ്ങാറുള്ളത്. പി.ടി.എസ്.മാർ‍ഷ്യൽ അക്കാദമി ജിമ്മിലും പരിശീലനം നേടാറുണ്ട്.

ഭാര്യ ദേവകിയും മകനും ഗായകനുമായ സുദേവും പിന്തുണയുമായി വാസുവിനൊപ്പമുണ്ട്.