മേപ്പയൂർ∙ കീഴരിയൂർ - തുറയൂർ പഞ്ചായത്തുകളിലുള്ളവർക്ക് ആശങ്കയായി തങ്കമല ക്വാറിയിൽ ഖനനം തുടരുമ്പോഴും അധികൃതരുടെ ഭാഗത്തു നിന്നു നടപടി ഇല്ലാത്തതിൽ ജനം പ്രതിഷേധത്തിൽ. ഖനനം നിർത്തണമെന്ന് ആവശ്യപ്പെട്ടു വില്ലേജ്, പഞ്ചായത്ത്, താലൂക്ക് അധികൃതർ, കലക്ടർ എന്നിവർക്കെല്ലാം പരാതികൾ സമർപ്പിച്ചെങ്കിലും നടപടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മേപ്പയൂർ∙ കീഴരിയൂർ - തുറയൂർ പഞ്ചായത്തുകളിലുള്ളവർക്ക് ആശങ്കയായി തങ്കമല ക്വാറിയിൽ ഖനനം തുടരുമ്പോഴും അധികൃതരുടെ ഭാഗത്തു നിന്നു നടപടി ഇല്ലാത്തതിൽ ജനം പ്രതിഷേധത്തിൽ. ഖനനം നിർത്തണമെന്ന് ആവശ്യപ്പെട്ടു വില്ലേജ്, പഞ്ചായത്ത്, താലൂക്ക് അധികൃതർ, കലക്ടർ എന്നിവർക്കെല്ലാം പരാതികൾ സമർപ്പിച്ചെങ്കിലും നടപടി ഇല്ലെന്നു മാത്രമല്ല പ്രദേശം സന്ദർശിക്കാൻ പോലും ജില്ലാ ഭരണകൂടം തയാറാകുന്നില്ലെന്നും നാട്ടുകാർ പരാതിപ്പെടുന്നു. രാഷ്ട്രീയകക്ഷി ഭേദമന്യേ പ്രതിഷേധവും സമരപരമ്പരകളും നടത്തിയിരുന്നു. 

ഖനനം കാരണം സമീപപ്രദേശങ്ങളിലെ വീടുകളിലെ കിണറുകൾ മലിനമായി. പൊടിശല്യം രൂക്ഷമാണ്. രാത്രിയിലും ഖനനം തുടരുന്നതിനാൽ കുട്ടികളുടെ പഠനത്തെ പോലും ബാധിക്കുന്നതായി നാട്ടുകാർ പരാതിപ്പെടുന്നു. ഖനനത്തിനിടെ കല്ല് പൊട്ടിത്തെറിച്ച് സമീപത്തെ വീടുകൾക്ക് മുകളിലും അങ്കണവാടി കെട്ടിടത്തിനു മുകളിലുമെല്ലാം വീണിട്ടുണ്ട്. റോഡ് നിർമാണ കരാറുകാരായ വാഗാഡ് ഇൻഫ്രാപ്രൊജക്ട്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ നേതൃത്വത്തിലാണ് ഖനനം.

ADVERTISEMENT

മലിനീകരണ നിയന്ത്രണ ബോർഡിന്റേത് ഉൾപ്പെടെയുള്ള അനുമതിയെന്നും ഈ കമ്പനിക്കില്ലെന്നു നാട്ടുകാർ ആരോപിക്കുന്നു. ദിവസേന 100 ലോഡിലധികം ബോളർ, മെറ്റൽ, ക്വാറി വേസ്റ്റ് എന്നിവ ഇവിടെനിന്ന് ലോറികളിൽ കയറ്റി പോകുന്നുണ്ട്. ക്വാറി കീഴരിയൂർ പഞ്ചായത്തിലും മൊബൈൽ ക്രഷർ യൂണിറ്റ് തുറയൂർ പഞ്ചായത്തിലുമാണ്. അനധികൃതവും അശാസ്ത്രീയമായ രീതിയിലുമാണ് ഖനനമെന്നും പ്രദേശവാസികൾ പരാതി പറയുന്നു.  മൂരാട് മുതൽ ചെങ്ങോട്ടുകാവ് വരെയുള്ള  ദേശീയപാതയുടെ വികസന പ്രവൃത്തികൾക്ക് ആവശ്യമായ മെറ്റലാണ് തങ്കമലയിൽ നിന്നും കൊണ്ടു പോവുന്നത്. 

ഖനനം അനധികൃതം
തങ്കമല ക്വാറിയിൽ അനധികൃതമായാണ് ഖനനം നടക്കുന്നത്. പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോർഡിന്റെ വ്യവസ്ഥ പാലിക്കപ്പെടുന്നില്ല. രാത്രി ക്വാറി പ്രവർത്തിപ്പിക്കുന്നതു നിയമവിരുദ്ധമാണ്. ഇക്കാര്യങ്ങൾ കലക്ടറുടെയും  ബന്ധപ്പെട്ട അധികാരികളുടെയും ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്.
കെ.കെ.നിർമല (കീഴരിയൂർ പഞ്ചായത്ത് പ്രസിഡന്റ്)

ADVERTISEMENT

പൊടിശല്യ രൂക്ഷം
തങ്കമല  ക്വാറിയിലെ ഖനനം കാരണം സമീപപ്രദേശങ്ങളിലെ വീടുകളിലെ കിണറുകൾ മലിനമാവുകയും പൊടിശല്യം രൂക്ഷമാവുകയും ചെയ്തു. രാത്രിയിലും ഖനനം തുടരുന്നതിനാൽ കുട്ടികൾക്കു പഠിക്കാൻ പോലും കഴിയാതായി.  ഖനനത്തിനിടെ കല്ല് പൊട്ടിത്തെറിച്ച് സമീപത്തെ വീടുകൾക്ക് മുകളിലും അങ്കണവാടി കെട്ടിടത്തിനു മുകളിലുമെല്ലാം വീണിട്ടും നടപടിയില്ല. നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ക്വാറി പൂട്ടണം. 
ഗോപാലൻ കുറ്റ്യായത്തിൽ ( കീഴരിയൂർ പഞ്ചായത്തംഗം)

പ്രവർത്തനം നിയമ വിരുദ്ധം 
ക്വാറി പ്രവർത്തിക്കുന്ന സ്ഥലത്തിന്  50 മീറ്ററിനുള്ളിൽ വീടുകളുണ്ട്. 24 മണിക്കൂറും ക്വാറി പ്രവർത്തിക്കുന്നത് നിയമ വിരുദ്ധമാണ്. പരിസരവാസികളായ ഞങ്ങൾ കഴിയുന്നത് ഭീതിയിലാണ്. റവന്യു വകുപ്പ് അധികാരികൾ ക്വാറിയിൽ പരിശോധന  നടത്തുന്നില്ല. കൂറ്റൻ ലോറികൾ ക്വാറിയിലേക്ക് വരുന്നത് കനാൽ റോഡിലൂടെയാണ്.  തുടർച്ചയായി ഇത്തരം ലോറികൾ പോകുന്നത് കാരണം റോഡ് തകർന്നു. 
സുജിത് കുന്നത്ത് (മീത്തൽ,  പരിസരവാസി)

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT