ബേപ്പൂർ ∙ മാറാട് ബീച്ച് കേന്ദ്രീകരിച്ച് ഫിഷ് ലാൻഡിങ് സെന്റർ നിർമിക്കാനുള്ള പദ്ധതി നടപ്പായില്ല. മത്സ്യത്തൊഴിലാളികളുടെ നിരന്തരമായ ആവശ്യം പരിഗണിച്ച് ഫിഷറീസ് അധികൃതരുടെ നിർദേശപ്രകാരം ഹാർബർ എൻജിനീയറിങ് വകുപ്പ് മത്സ്യബന്ധന കേന്ദ്രത്തിന്റെ രൂപരേഖ തയാറാക്കി സമർപ്പിച്ചെങ്കിലും ഇതുവരെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബേപ്പൂർ ∙ മാറാട് ബീച്ച് കേന്ദ്രീകരിച്ച് ഫിഷ് ലാൻഡിങ് സെന്റർ നിർമിക്കാനുള്ള പദ്ധതി നടപ്പായില്ല. മത്സ്യത്തൊഴിലാളികളുടെ നിരന്തരമായ ആവശ്യം പരിഗണിച്ച് ഫിഷറീസ് അധികൃതരുടെ നിർദേശപ്രകാരം ഹാർബർ എൻജിനീയറിങ് വകുപ്പ് മത്സ്യബന്ധന കേന്ദ്രത്തിന്റെ രൂപരേഖ തയാറാക്കി സമർപ്പിച്ചെങ്കിലും ഇതുവരെ അനുമതിയായിട്ടില്ല. 

മത്സ്യത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന മാറാട് മേഖലയിൽ യാനങ്ങൾ അടുപ്പിക്കാനും മത്സ്യ വിപണനത്തിനും ലാൻഡിങ് സെന്റർ അത്യാവശ്യമായി വന്നതോടെ സർക്കാരിന്റെ കനിവു കാത്ത് കഴിയുകയാണ് മേഖലയിലെ മീൻപിടിത്ത തൊഴിലാളികൾ.

ADVERTISEMENT

മാറാട് മത്സ്യഗ്രാമത്തിൽ 1200 പരമ്പരാഗത മത്സ്യത്തൊഴിലാളികളും 300 അനുബന്ധ തൊഴിലാളികളും താമസിക്കുന്നുണ്ട്. ഇവർക്ക് 60 മത്സ്യബന്ധന ബോട്ടുകളും 50 ഫൈബർ വളങ്ങളും നിലവിലുണ്ട്. മാറാട് തീരത്ത് ഹാർബർ ഇല്ലാത്തതിനാൽ ബോട്ടുകൾ ബേപ്പൂർ ഹാർബറിലും ചാലിയാറിലെ ചീർപ്പ് പാലം പരിസരത്തും വള്ളങ്ങൾ ബേപ്പൂർ, ചാലിയം, കരുവൻതിരുത്തി എന്നിവിടങ്ങളിലുമാണ് നിർത്തിയിടുന്നത്. 

പെട്ടെന്നു കാറ്റോ മഴയോ നദിയിൽ കുത്തൊഴുക്കോ ഉണ്ടായാൽ യാനങ്ങൾ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റാൻ പോലും മാർഗമില്ല. മുൻപ് യാനങ്ങൾ ഒഴുകിപ്പോയി വലിയ നാശനഷ്ടമുണ്ടായ കഥയും മാറാട്ടെ മത്സ്യത്തൊഴിലാളികൾക്കു പറയാനുണ്ട്.

ADVERTISEMENT

ബേപ്പൂർ, പുതിയാപ്പ, വെള്ളയിൽ എന്നിവിടങ്ങളിൽ ഹാർബർ വരുന്നതിനു മുൻപ് മാറാട് ബീച്ചായിരുന്നു പ്രധാന മത്സ്യ വ്യാപാര കേന്ദ്രം. മത്സ്യത്തിനു കൂടുതൽ വില ലഭിക്കുമെന്നു കണ്ടു പുതിയാപ്പ, കൊയിലാണ്ടി, പരപ്പനങ്ങാടി മേഖലയിലെ ബോട്ടുകളും വള്ളങ്ങളും ഇവിടെയായിരുന്നു മീൻ ഇറക്കാൻ എത്തിയിരുന്നത്. അക്കാലത്ത് ഇവിടെ സ്ഥാപിച്ച 2 ഐസ് പ്ലാന്റുകൾ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. മത്സ്യം ഉണക്കൽ, കഴുകി സൂക്ഷിക്കൽ ഉൾപ്പെടെ അനുബന്ധ മേഖലയിൽ പണിയെടുത്തു ഒട്ടേറെ പേർ ഉപജീവനം നടത്തിയിരുന്നു.

പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കും അനുബന്ധ തൊഴിലാളികൾക്കും ഉപകരിക്കുന്ന തരത്തിൽ മാറാട് മത്സ്യബന്ധന തുറമുഖം യാഥാർഥ്യമാക്കാൻ നടപടി വേണമെന്ന ആവശ്യവുമായി മത്സ്യത്തൊഴിലാളികൾ രംഗത്തെത്തി. ഇക്കാര്യം സൂചിപ്പിച്ച് കേന്ദ്ര ഫിഷറീസ് മന്ത്രി, സംസ്ഥാന ഫിഷറീസ്, തുറമുഖം, മരാമത്ത് മന്ത്രിമാർക്കും മത്സ്യത്തൊഴിലാളികൾ നിവേദനം സമർപ്പിച്ചിട്ടുണ്ട്. 

ADVERTISEMENT

മാറാട് മത്സ്യബന്ധന കേന്ദ്രത്തിന് അനുയോജ്യം
ഭൂമിശാസ്ത്രപരമായി ഫിഷ് ലാൻഡിങ് സെന്റർ നിർമിക്കാൻ യോജിച്ച സ്ഥലമാണ് മാറാട് ബീച്ച്. മാത്രമല്ല വിവിധ ദിക്കുകളിൽ നിന്നു ഇവിടേക്ക് ഗതാഗത സൗകര്യവുമുണ്ട്. അരയ സമാജം ഓഫിസ് പരിസരം മുതൽ ദണ്ഡൻ കാവ് വരെയുള്ള തീരപ്രദേശം പ്രയോജനപ്പെടുത്തിയാൽ സൗകര്യപ്രദമായ മത്സ്യബന്ധന കേന്ദ്രം നിർമിക്കാനാകും. ഭാവിയിൽ വികസനം ആവശ്യമായി വന്നാൽ തന്നെ വളരെ കുറച്ച് കുടുംബങ്ങളെ മാത്രമേ പുനരധിവസിപ്പിക്കേണ്ടി വരികയുള്ളൂവെന്നതും അനുകൂല ഘടകമാണ്.