ഒരു വയസ്സുകാരൻ യജസ്സിനു വേണ്ടി ഒരു നാടിന്റെ കാരുണ്യയാത്ര
കോഴിക്കോട്∙ അപൂർവരോഗം ബാധിച്ച ഒരു വയസ്സുകാരൻ യജസ്സിനു വേണ്ടി ഒരുമിച്ചിറങ്ങി നാട്ടുകാർ. ചികിത്സാ സഹായത്തിനായി 50 ലക്ഷം രൂപ കണ്ടെത്താൻ നഗരങ്ങളിൽ നിന്നു നഗരങ്ങളിലേക്കു സഞ്ചരിക്കുകയാണിവർ. ജാതിമത രാഷ്ട്രീയ ഭേദമില്ലാതെ നൂറോളം നാട്ടുകാർ ഇന്നലെ യജസ്സിന്റെ ചികിത്സാ സഹായത്തിനു വേണ്ടി കോഴിക്കോട്

കോഴിക്കോട്∙ അപൂർവരോഗം ബാധിച്ച ഒരു വയസ്സുകാരൻ യജസ്സിനു വേണ്ടി ഒരുമിച്ചിറങ്ങി നാട്ടുകാർ. ചികിത്സാ സഹായത്തിനായി 50 ലക്ഷം രൂപ കണ്ടെത്താൻ നഗരങ്ങളിൽ നിന്നു നഗരങ്ങളിലേക്കു സഞ്ചരിക്കുകയാണിവർ. ജാതിമത രാഷ്ട്രീയ ഭേദമില്ലാതെ നൂറോളം നാട്ടുകാർ ഇന്നലെ യജസ്സിന്റെ ചികിത്സാ സഹായത്തിനു വേണ്ടി കോഴിക്കോട് നഗരത്തിൽ എത്തി. മൂടാടി പഞ്ചായത്തിലെ അഞ്ചാം വാർഡിൽ ചിങ്ങപുരം തേജസിൽ താമസിക്കുന്ന അതുൽ വിജയന്റെയും അപർണയുടെയും മകനാണു യജസ് വിജയൻ.
ഗുരുതരമായ സിവിയർ കംപൈൻഡ് ഇമ്യൂണോ ഡഫിഷൻസി എന്ന രോഗം ബാധിച്ച് ചെന്നൈയിൽ ചികിത്സയിൽ കഴിയുകയാണ്. മജ്ജ മാറ്റിവയ്ക്കലിനായി 50 ലക്ഷം രൂപ ചെലവു വരും. നാട്ടിൽ നിന്ന് ഏതാണ്ട് 20 ലക്ഷത്തിലേറെ രൂപയാണു പിരിച്ചെടുക്കാനായത്. നാട്ടുകാരിൽ ഒരാൾ സൗജന്യമായി വിട്ടു നൽകിയ 2 ബസുകളിലാണ് ഇവരുടെ യാത്ര. രാവിലെ മുതൽ വൈകിട്ടു വരെ കടകളിലും മറ്റുമായി സംഘം കയറി ഇറങ്ങി. ആവശ്യത്തിനു തുക ലഭിക്കുന്നതു വരെ വിവിധ നഗരങ്ങളിലേക്ക് സംഘം സഞ്ചരിക്കും.
യജസിനെ സഹായിക്കാം: ഗൂഗിൾ പേ നമ്പർ : 8547341629, അക്കൗണ്ട് നമ്പർ: 40187101071999, IFSC – KLGB0040187, കേരള ഗ്രാമീൺ ബാങ്ക്.