രാമനാട്ടുകര നഗരഹൃദയത്തിലെ പാർക്ക്; പക്ഷികളുടെ ശുചിമുറി
രാമനാട്ടുകര ∙ നഗര സൗന്ദര്യവൽക്കരണ പദ്ധതിയിൽ ഉൾപ്പെടുത്തി അങ്ങാടിയുടെ ഹൃദയഭാഗത്ത് നിർമിച്ച പാർക്ക് വെറും കാഴ്ചവസ്തു. പാർക്കിലെ മരങ്ങളിൽ ചേക്കേറിയ പക്ഷികളുടെ കാഷ്ഠം പരന്നതിനാൽ ആരും ഇവിടേക്കു കയറുന്നില്ല. പരിസരമാകെ ദുർഗന്ധമാണ്. യാത്രക്കാരും പ്രയാസപ്പെടുന്നു. പാർക്കിന്റെ സമീപത്തുകൂടി നടന്നു

രാമനാട്ടുകര ∙ നഗര സൗന്ദര്യവൽക്കരണ പദ്ധതിയിൽ ഉൾപ്പെടുത്തി അങ്ങാടിയുടെ ഹൃദയഭാഗത്ത് നിർമിച്ച പാർക്ക് വെറും കാഴ്ചവസ്തു. പാർക്കിലെ മരങ്ങളിൽ ചേക്കേറിയ പക്ഷികളുടെ കാഷ്ഠം പരന്നതിനാൽ ആരും ഇവിടേക്കു കയറുന്നില്ല. പരിസരമാകെ ദുർഗന്ധമാണ്.
യാത്രക്കാരും പ്രയാസപ്പെടുന്നു. പാർക്കിന്റെ സമീപത്തുകൂടി നടന്നു പോകുന്നവരുടെ ദേഹത്തേക്കും പക്ഷികളുടെ കാഷ്ഠം തെറിക്കുന്ന സ്ഥിതിയാണ്. പാർക്ക് ഫലത്തിൽ നാട്ടുകാർക്ക് ഉപദ്രവമായി മാറി.
നഗര സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി 2022 മാർച്ചിലാണ് പാർക്ക് പൊതുജനത്തിനു തുറന്നു നൽകിയത്. കുട്ടികൾക്കും വയോജനങ്ങൾക്കും ഉപകാരപ്പെടുന്ന രീതിയിൽ പണിത പാർക്കിൽ ആധുനിക നിലവാരത്തിൽ ചെടികളും പുൽത്തകിടിയും വച്ചു പിടിപ്പിച്ചു മനോഹരമാക്കിയിരുന്നു.
ഗ്രാനൈറ്റ് പതിച്ച ഇരിപ്പിടങ്ങളും അലങ്കാര വിളക്കും സ്ഥാപിച്ചു.
അങ്ങാടിയിലെ 2 ദേശീയ പാതകളുടെയും ഇടയിലുള്ള ത്രികോണ ആകൃതിയിലുള്ള സ്ഥലത്താണ് പാർക്ക്. പുതുമോടിയിൽ പണിത പാർക്ക് തുടക്കത്തിൽ ജനത്തിന് ഏറെ ഉപകാരമായിരുന്നെങ്കിലും ഇപ്പോഴത്തെ അവസ്ഥ കണ്ടാൽ മടുപ്പാകും.
പക്ഷികൾ കാഷ്ഠിച്ചു ഗ്രാനൈറ്റ് പതിച്ച ബെഞ്ചും നടപ്പാതയും വൃത്തിഹീനമായി. പാർക്കിലെ മരങ്ങളുടെ ഇലയിലും മറ്റും പക്ഷികളുടെ കാഷ്ഠം അല്ലാതെ മറ്റൊന്നും കാണാനില്ല. കാഷ്ഠം നിലത്തു പതിക്കാതിരിക്കാൻ വിരിച്ചിരുന്ന പ്ലാസ്റ്റിക് ഷീറ്റിന്റെ ഭാഗം പൊട്ടി വീണു നിറയെ മാലിന്യം പരന്നു കിടപ്പാണ്.