കോഴിക്കോട് ജില്ലയിൽ ഇന്ന് (03-12-2023); അറിയാൻ, ഓർക്കാൻ
പുസ്തകങ്ങൾ കാണാതായ സംഭവം: സസ്പെൻഡ് ചെയ്തു കോഴിക്കോട്∙ കാലിക്കറ്റ് ബാർ അസോസിയേഷൻ ലൈബ്രറിയിൽ നിന്ന് 3 ലക്ഷം രൂപയുടെ പുസ്തകങ്ങൾ കാണാതായതു സംബന്ധിച്ച് ബാർ അസോസിയേഷൻ ഓഫിസിനു മുൻപിൽ സമരം ചെയ്ത അഭിഭാഷകരെ കാലിക്കറ്റ് ബാർ അസോസിയേഷൻ സസ്പെൻഡ് ചെയ്തു. സമരം ഉദ്ഘാടനം ചെയ്ത മുതിർന്ന അഭിഭാഷകനും അസോസിയേഷൻ മുൻ

പുസ്തകങ്ങൾ കാണാതായ സംഭവം: സസ്പെൻഡ് ചെയ്തു
കോഴിക്കോട്∙ കാലിക്കറ്റ് ബാർ അസോസിയേഷൻ ലൈബ്രറിയിൽ നിന്ന് 3 ലക്ഷം രൂപയുടെ പുസ്തകങ്ങൾ കാണാതായതു സംബന്ധിച്ച് ബാർ അസോസിയേഷൻ ഓഫിസിനു മുൻപിൽ സമരം ചെയ്ത അഭിഭാഷകരെ കാലിക്കറ്റ് ബാർ അസോസിയേഷൻ സസ്പെൻഡ് ചെയ്തു. സമരം ഉദ്ഘാടനം ചെയ്ത മുതിർന്ന അഭിഭാഷകനും അസോസിയേഷൻ മുൻ പ്രസിഡന്റുമായ എടത്തൊടി രാധാകൃഷ്ണൻ, സമരം ചെയ്ത ലൂക്കാ ജോസഫ്, ബിജു ജോസഫ് കുര്യച്ചൻ എന്നിവരെയാണ് അസോസിയേഷന്റെ സൽപേര് കളങ്കപ്പെടുത്തി എന്ന് ആരോപിച്ച് സസ്പെൻഡ് ചെയ്തത്. ഈ സമരത്തെ അഭിസംബോധന ചെയ്ത മറ്റു 3 അഭിഭാഷകർക്ക് താക്കീത് നൽകി. സമരം ചെയ്ത അഭിഭാഷകർക്കെതിരെ ഒരു വിഭാഗം അഭിഭാഷകർ കയ്യേറ്റ ശ്രമവും നടത്തിയിരുന്നു. ഇതിനെതിരെ സമരം ചെയ്തവർ പൊലീസിൽ പരാതിയും നൽകി. കാലിക്കറ്റ് ബാർ അസോസിയേഷൻ ഫണ്ടിൽ നിന്ന് 23 ലക്ഷം രൂപ കാണാതായതു സംബന്ധിച്ച് എടത്തൊടി രാധാകൃഷ്ണൻ സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയിരുന്നു.
‘അനുകൂല വിധിയിൽസന്തോഷം’
കോഴിക്കോട് ∙ ഇടുക്കിയിലേക്ക് സ്ഥലംമാറ്റിയതിനെതിരെ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ നിന്ന് അനുകൂല വിധി ലഭിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽ തന്നെ ചുമതലയേൽക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നു സീനിയർ നഴ്സിങ് ഓഫിസർ പി.ബി.അനിത പറഞ്ഞു. അതിജീവിതയ്ക്ക് ഒപ്പം നിന്നതിന്റെ പേരിലാണ് തന്നെ ഇടുക്കിയിലേക്കു സ്ഥലം മാറ്റിയത്. ഡിഎംഇയിൽ നിന്ന് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മെഡിക്കൽ കോളജ് ആശുപത്രിയിൽ വീണ്ടും ചുമതലയേറ്റ ശേഷം അവർ പറഞ്ഞു. സ്ഥലം മാറ്റം തടഞ്ഞ കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്നും രാഷ്ട്രീയ മാനം നൽകാതെ നഴ്സുമാരെ സംരക്ഷിക്കുമെന്നും കേരള ഗവ. നഴ്സസ് യൂണിയൻ ജില്ലാ കമ്മിറ്റി അറിയിച്ചു.
കലോത്സവം മാറ്റി
കോഴിക്കോട്∙ ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി ഭിന്നശേഷി കുട്ടികളുടെ കലോത്സവം സ്ഥലം ലഭിക്കാത്തതിനാൽ മാറ്റിവച്ച് കോർപറേഷൻ. എല്ലാ വർഷവും ഡിസംബർ 3ന് ഭിന്നശേഷി ദിനത്തിൽ ഭിന്നശേഷി കുട്ടികളുടെ കലാപരിപാടികൾ അവതരിപ്പിക്കാറുണ്ട്. പരിപാടികളുടെ നടത്തിപ്പിനായി ഒരാഴ്ച മുൻപ് കോർപറേഷൻ അധികൃതർ വിവിധ സംഘടനകളുടെ യോഗം വിളിച്ചിരുന്നു
പുസ്തക പ്രകാശനം
കോഴിക്കോട്∙ സെബാസ്റ്റ്യൻ ജോസഫ് രചിച്ച് പൂർണ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച ‘രാജൻ എവിടെ’ എന്ന പുസ്തകം പ്രകാശനം ചെയ്തു. അടിയന്തരാവസ്ഥ കാലത്ത് ചാത്തമംഗലം ആർഇസി വിദ്യാർഥിയായിരുന്ന രാജന്റെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണമാണ് ഈ പുസ്തകം. സാഹിത്യകാരൻ യു.കെ.കുമാരൻ പ്രകാശനം ചെയ്തു. വേണു പൂവാട്ടുപറമ്പ് ആദ്യകോപ്പി ഏറ്റുവാങ്ങി. പ്രഫ. കെ.വി.തോമസ് ആധ്യക്ഷ്യം വഹിച്ചു. കെ.എഫ്.ജോർജ്, എൻ.ഇ.മനോഹർ, കെ.ശ്രീകുമാർ, സെബാസ്റ്റ്യൻ ജോസഫ് എന്നിവർ പ്രസംഗിച്ചു.
ക്രിക്കറ്റ്
കോഴിക്കോട്∙ റവന്യൂ ജില്ലാ സ്കൂൾ ജൂനിയർ ക്രിക്കറ്റ് ചാംപ്യൻഷിപ്പിൽ കുന്നമംഗലം ഉപജില്ല ചാംപ്യന്മാരായി. സിറ്റി ഉപജില്ലയെ തോൽപിച്ചു. സമാപന ചടങ്ങിൽ ജെഡിടി ജോയിന്റ് സെക്രട്ടറി ഹിലാൽ ഹസൻ ട്രോഫി വിതരണം ചെയ്തു. എ.കെ.മുഹമ്മദ് അഷ്റഫ് അധ്യക്ഷത വഹിച്ചു. കെ.എം.ദിപിൻ കൃഷ്ണ, ഇ.അനീഷ്, അൻവർ സാദിഖ്, ഫാറൂഖ് അബ്ദുല്ല, പി.കെ.ജിൽസു ,പി. ദീപേഷ് എന്നിവർ പ്രസംഗിച്ചു .
മാർഗനിർദേശ ക്ലാസ്
കോഴിക്കോട്∙ പ്ലസ്ടുവിന് സയൻസ്, കോമേഴ്സ്, ഹ്യൂമാനിറ്റീസ് വിഷയങ്ങൾ എടുത്തവർക്ക് എഴുതാവുന്ന വിവിധ എൻട്രൻസ് പരീക്ഷകളെയും കോഴ്സുകളെയും കുറിച്ച് സിജി (സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ) സൗജന്യ മാർഗനിർദേശ ക്ലാസ് നടത്തും. ചേവായൂർ സെന്ററിൽ ഇന്ന് രാവിലെ 10 മുതൽ 12 വരെ. 8086664004