സാമ്പത്തിക ഇടപാട്: യുവാവിനെ ക്രൂരമായി മർദിച്ച പ്രതികളിൽ ഒരാൾ പിടിയിൽ
താമരശ്ശേരി∙ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് യുവാവിനെ വിളിച്ച് ജീപ്പിൽ കയറ്റി കൊണ്ടുപോയി ക്രൂരമായി മർദിച്ച കേസിലെ ഒരു പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.പരപ്പൻപൊയിൽ പറയരുതൊടുകയിൽ മുഹമ്മദ് അൻസാറി (38) നെ മർദിച്ച് കേസിലെ പ്രതി വെഴുപ്പൂർ ആലപ്പടിമ്മൽ സവാദി(31)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഈ കേസിൽ ഇനി

താമരശ്ശേരി∙ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് യുവാവിനെ വിളിച്ച് ജീപ്പിൽ കയറ്റി കൊണ്ടുപോയി ക്രൂരമായി മർദിച്ച കേസിലെ ഒരു പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പരപ്പൻപൊയിൽ പറയരുതൊടുകയിൽ മുഹമ്മദ് അൻസാറി (38) നെ മർദിച്ച് കേസിലെ പ്രതി വെഴുപ്പൂർ ആലപ്പടിമ്മൽ സവാദി(31)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഈ കേസിൽ ഇനി ഒരു പ്രതിയെ കൂടി പിടികിട്ടാനുണ്ട്. കഴിഞ്ഞ 22ന് ആണ് കേസിനാസ്പദമായ സംഭവം.
താമരശ്ശേരിയിലേക്ക് വിളിച്ച് വരുത്തി അവിടെനിന്ന് ജീപ്പിൽ കയറ്റികൊണ്ടു പോയി താമരശ്ശേരി ചുങ്കത്തെ സ്വകാര്യ എസ്റ്റേറ്റിൽ എത്തിച്ച് ഇരുമ്പ് വടി കൊണ്ട് ക്രൂരമായി മർദിച്ചതായാണ് പരാതി. അവശ നിലയിലായ അൻസാറിനെ കൊടുവള്ളിയിലെ ഒരു സ്വകാര്യ ആശുപത്രി പരിസരത്ത് ഇറക്കി വിടുകയായിരുന്നു. വിവരം അറിഞ്ഞ് എത്തിയ ബന്ധുക്കൾ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുകയായിന്നു. താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ മജിസ്ട്രേട്ട് റിമാൻഡ് ചെയ്തു,