കോഴിക്കോട് ജില്ലയിൽ ഇന്ന് (10-12-2023); അറിയാൻ, ഓർക്കാൻ
തുഷാരഗിരിയിൽ വനത്തിലെ വെള്ളച്ചാട്ടത്തിലേക്ക് പോകാൻ അനുമതി തുഷാരഗിരി∙ടൂറിസ്റ്റ് കേന്ദ്രത്തിലെ വനത്തിനുള്ളിലെ രണ്ടും (മഴവിൽച്ചാട്ടം) മൂന്നും (തുമ്പിതുള്ളുംപാറ) വെള്ളച്ചാട്ടത്തിലേക്ക് പ്രവേശനം പുനരാരംഭിച്ചു.പകൽ 8.30 മുതൽ 3 വരെയാണ് വനത്തിലെ രണ്ടും മൂന്നും വെള്ളച്ചാട്ടത്തിലേക്ക് പ്രവേശനം

തുഷാരഗിരിയിൽ വനത്തിലെവെള്ളച്ചാട്ടത്തിലേക്ക് പോകാൻ അനുമതി; തുഷാരഗിരി∙ടൂറിസ്റ്റ് കേന്ദ്രത്തിലെ വനത്തിനുള്ളിലെ രണ്ടും (മഴവിൽച്ചാട്ടം) മൂന്നും (തുമ്പിതുള്ളുംപാറ) വെള്ളച്ചാട്ടത്തിലേക്ക് പ്രവേശനം പുനരാരംഭിച്ചു.പകൽ 8.30 മുതൽ 3 വരെയാണ് വനത്തിലെ രണ്ടും മൂന്നും വെള്ളച്ചാട്ടത്തിലേക്ക് പ്രവേശനം അനുവദിക്കുക. സന്ദർശകർ ഇക്കോ ടൂറിസം ഗൈഡുകളുടെയും വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും നിർദേശങ്ങൾ പാലിക്കണമെന്ന് താമരശ്ശേരി ഫോറസ്റ്റ് റേഞ്ച് ഓഫിസർ കെ.വി.ബിജു അറിയിച്ചു.
ഓർത്തോട്ടിക്സ് ക്യാംപ്: അപേക്ഷ ക്ഷണിച്ചു
കോഴിക്കോട് ∙ ലയൺസ് ഡിസ്ട്രിക്ട് 318 ഇ യുടെ നേതൃത്വത്തിൽ കാലിക്കറ്റ് സാമറിൻസ് ലയൺസ് ക്ലബ് നടത്തുന്ന ഓർത്തോട്ടിക്സ് ക്യാംപിൽ പങ്കെടുക്കാൻ അഫേക്ഷ ക്ഷണിച്ചു. ജന്മനാലോ, രോഗത്താലോ, അപകടം പറ്റിയോ ഭിന്നശേഷിക്കാരായ നിർധനരായ വ്യക്തികൾക്കും കുട്ടികൾക്കും സഹായകമായ ഉപകരണങ്ങൾ നിർമിച്ച് ശരീരത്തിൽ ഘടിപ്പിച്ചു കൊടുക്കുന്നതിനാണു ഓർത്തോട്ടിക്സ് ക്യാംപ്. ചേവായൂരിലെ കോംപസിറ്റ് റീജനൽ സെന്റർ ഫോർ സ്കിൽ ഡവലപ്മെന്റിന്റെ സഹകരണത്തോടെയാണു ക്യാംപ് എന്നു ലയൺസ് ഡിസ്ട്രിക്ട് ഗവർണർ ടി.കെ.രജീഷും കാലിക്കറ്റ് സാമറിൻസ് ലയൺസ് ക്ലബ് പ്രസിഡന്റ് കെ.ടി.പി.ഉണ്ണികൃഷ്ണൻ നമ്പൂതിരിയും അറിയിച്ചു. ജനുവരി 9നു മുൻപായി റജിസ്റ്റർ ചെയ്യണം. വിവരങ്ങൾക്ക്: 9446951414, 9446406654.