കോഴിക്കോട് ∙ കല്ലായി പുഴയിൽ ചെളിയും മണ്ണും നീക്കം ചെയ്യുന്ന നവീകരണ പ്രവൃത്തി വീണ്ടും അനിശ്ചിതത്വത്തിൽ, 7.90 കോടി രൂപയുടെ പ്രവൃത്തി ഏറ്റെടുക്കാൻ ഒട്ടേറെ തവണ ടെൻഡർ ക്ഷണിച്ച ശേഷമാണു കഴിഞ്ഞ തവണ 2 പേർ തയാറായത്. അതിൽ ഒരാൾക്കാണു യോഗ്യത. അവർ ക്വട്ടേഷനിൽ കാണിച്ച തുക വളരെ കൂടുതൽ ആയതിനാൽ പ്രവൃത്തി നൽകാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് ∙ കല്ലായി പുഴയിൽ ചെളിയും മണ്ണും നീക്കം ചെയ്യുന്ന നവീകരണ പ്രവൃത്തി വീണ്ടും അനിശ്ചിതത്വത്തിൽ, 7.90 കോടി രൂപയുടെ പ്രവൃത്തി ഏറ്റെടുക്കാൻ ഒട്ടേറെ തവണ ടെൻഡർ ക്ഷണിച്ച ശേഷമാണു കഴിഞ്ഞ തവണ 2 പേർ തയാറായത്. അതിൽ ഒരാൾക്കാണു യോഗ്യത. അവർ ക്വട്ടേഷനിൽ കാണിച്ച തുക വളരെ കൂടുതൽ ആയതിനാൽ പ്രവൃത്തി നൽകാൻ കഴിയാത്ത അവസ്ഥയാണ്. ഇനി കരാറുകാരനുമായി ചർച്ച ചെയ്തു തുക കുറപ്പിക്കാനുള്ള ശ്രമമാണ്. അതു നടന്നില്ലെങ്കിൽ റീ ടെൻഡർ ചെയ്യേണ്ടി വരും. കാരണം ഒട്ടേറെ തവണ റീ ടെൻഡർ ചെയ്യുകയും കഴിഞ്ഞ തവണ സമയ പരിധി നീട്ടുകയും ചെയ്ത ശേഷമാണു 2 പേർ ക്വട്ടേഷൻ നൽകിയത്.

സർക്കാർ നേരത്തെ നീക്കി വച്ച തുക വളരെ കുറവായ സാഹചര്യത്തിൽ കോഴിക്കോട് കോർപറേഷൻ പ്രത്യേക താൽപര്യം എടുത്തു 7.90 കോടി രൂപ ഇറിഗേഷൻ വകുപ്പിനു നൽകുകയായിരുന്നു. പ്രവൃത്തി അനിശ്ചിതമായി നീണ്ടാൽ പുഴയിൽ ചെളിയും മണലും അടിയുന്നതു വർധിക്കും. പ്രവൃത്തിയുടെ വ്യാപ്തി ഇപ്പോഴുള്ളതിന്റെ ഇരട്ടിയാകാൻ അധികം സമയം വേണ്ട. തുകയുടെ മൂല്യം കുറയുകയും ചെയ്യും.കല്ലായി പുഴ നവീകരണത്തിനു ചിലർ എതിരാണെന്ന പ്രചാരണവും ഉണ്ട്. പുഴ ആഴം കൂടി ഒഴുക്കു വർധിക്കുന്നതു ചില കയ്യേറ്റക്കാർക്കു ദോഷം ചെയ്യുമെന്നതിനാൽ പ്രവൃത്തി മുടക്കാൻ അവർ പരമാവധി ശ്രമിക്കുന്നുണ്ടെന്ന് ആണു പ്രചാരണം.

ADVERTISEMENT

പുഴയും തീരവും കൈയേറുന്നു
കല്ലായി പുഴ തീരത്തെ കയ്യേറ്റക്കാരായ കച്ചവടക്കാർ പുഴയും പുഴതീരവും കൈവശപ്പെടുത്തി മണ്ണിട്ടു നികത്തി ഭൂമിക്കു വ്യാജ പ്രമാണങ്ങൾ ഉണ്ടാക്കി റജിസ്റ്റർ ചെയ്തു സർക്കാരിനെയും ഹൈക്കോടതിയെയും കബളിപ്പിച്ചു കൊള്ളയടിക്കുകയാണെന്നു കല്ലായി പുഴ സംരക്ഷണ സമിതി ആരോപിച്ചു. ഹൈക്കോടതിയെ സമീപിച്ച കയ്യേറ്റക്കാർ ഭൂമിയുടെ ഉടമസ്ഥാവകാശം കോടതിയിൽ പറയാതെ ലീസ് വീണ്ടും അനുവദിച്ചു നൽകണം എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പുഴ തീരങ്ങൾ സർക്കാരിൽ നിന്നു ലീസിനു വാങ്ങിയവരുടെ പേരിലും മറ്റു വ്യക്തികളുടെ പേരിലും ഒട്ടേറെ വ്യാജ ആധാരങ്ങൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇത്തരക്കാർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും, ലീസ് പുതുക്കി നൽകരുതെന്നും പുഴ സംരക്ഷണ സമിതി പ്രസിഡന്റ് എസ്.കെ.കുഞ്ഞിമോൻ , ജനറൽ സെക്രട്ടറി ഫൈസൽ പള്ളിക്കണ്ടി എന്നിവർ ആവശ്യപ്പെട്ടു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT