ഐസിയു പീഡനം: അതിജീവിത വിവരാവകാശ കമ്മിഷണർക്ക് അപ്പീൽ നൽകും
കോഴിക്കോട് ∙ മെഡിക്കൽ കോളജ് ഐസിയു പീഡനത്തിൽ തന്റെ മൊഴി ഡോക്ടർ പൂർണമായും രേഖപ്പെടുത്തിയില്ലെന്ന പരാതിയിൽ അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് പൊലീസ് നൽകാത്തതിനെതിരെ അതിജീവിത സംസ്ഥാന വിവരാവകാശ കമ്മിഷണർക്ക് ഇന്ന് അപ്പീൽ നൽകും. ഡോ. കെ.വി.പ്രീതിക്കെതിരെയുള്ള പരാതിയിൽ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത ഇന്നു

കോഴിക്കോട് ∙ മെഡിക്കൽ കോളജ് ഐസിയു പീഡനത്തിൽ തന്റെ മൊഴി ഡോക്ടർ പൂർണമായും രേഖപ്പെടുത്തിയില്ലെന്ന പരാതിയിൽ അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് പൊലീസ് നൽകാത്തതിനെതിരെ അതിജീവിത സംസ്ഥാന വിവരാവകാശ കമ്മിഷണർക്ക് ഇന്ന് അപ്പീൽ നൽകും. ഡോ. കെ.വി.പ്രീതിക്കെതിരെയുള്ള പരാതിയിൽ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത ഇന്നു മുഖ്യമന്ത്രിക്കും പരാതി നൽകും. അതിജീവിത സിറ്റി പൊലീസ് കമ്മിഷണർക്ക് നൽകിയ പരാതിയിൽ മെഡിക്കൽ കോളജ് എസിപി കെ.സുദർശനായിരുന്നു അന്വേഷിച്ചത്. അതിജീവിതയുടെ പരാതിയിൽ കഴമ്പില്ലെന്നായിരുന്നു അന്വേഷണ റിപ്പോർട്ട്.
എന്നാൽ ഇതു ശരിയല്ലെന്നും അന്വേഷണവുമായി ബന്ധപ്പെട്ട് രേഖപ്പെടുത്തിയ മൊഴികളുടെ പകർപ്പ് ഉൾപ്പെടെ ആവശ്യപ്പെട്ടായിരുന്നു എസിപിക്കും പിന്നീട് സിറ്റി പൊലീസ് കമ്മിഷണർക്കും വിവരാവകാശ നിയമ പ്രകാരം അപേക്ഷ നൽകിയത്. എന്നാൽ അപേക്ഷയിൽ 1– 4 വരെയുള്ള ചോദ്യങ്ങൾക്ക് വിവരങ്ങൾ വെളിപ്പെടുത്തുന്നതിലൂടെ വ്യക്തികളുടെ ജീവനോ ശാരീരിക സുരക്ഷയോ അപകടത്തിലാകാൻ സാധ്യതയുള്ളതിനാലും കേസ് കോടതി മുൻപാകെ വിചാരണയിലായതിനാലും വിവരാവകാശ നിയമ പ്രകാരം മറുപടി നൽകാൻ പറ്റില്ലെന്നാണ് കമ്മിഷണർ മറുപടി നൽകിയത്.എന്നാൽ പൊലീസ് അന്വേഷണത്തിലെ വീഴ്ച മറച്ചുവയ്ക്കാനാണ് പൊലീസ് മനഃപൂർവം മറുപടി തരാതിരിക്കുന്നതെന്നും അതീജിവിത പറഞ്ഞു.