മോഷ്ടിച്ച സ്കൂട്ടറും ഫോണുകളുമായി യുവാവ് പിടിയിൽ
താമരശ്ശേരി∙ മോഷ്ടിച്ച സ്കൂട്ടറും മൊബൈൽ ഫോണുകളുമായി യുവാവ് പൊലീസ് പിടിയിലായി. കോഴിക്കോട് പെരുവയൽ പൂവാട്ട്പറമ്പ കൊയങ്ങോട്ടുമ്മൽ പി.ഹാഷിം(21) ആണ് ശനിയാഴ്ച രാത്രി പട്രോളിങ് നടത്തികൊണ്ടിരുന്ന താമരശ്ശേരി പൊലീസിന്റെ പിടിയിലായത്. ചുങ്കം ചെക്ക് പോസ്റ്റിന് സമീപത്തെ ഹോട്ടലിനു മുന്നിൽ യുവാവ് സംശയകരമായ

താമരശ്ശേരി∙ മോഷ്ടിച്ച സ്കൂട്ടറും മൊബൈൽ ഫോണുകളുമായി യുവാവ് പൊലീസ് പിടിയിലായി. കോഴിക്കോട് പെരുവയൽ പൂവാട്ട്പറമ്പ കൊയങ്ങോട്ടുമ്മൽ പി.ഹാഷിം(21) ആണ് ശനിയാഴ്ച രാത്രി പട്രോളിങ് നടത്തികൊണ്ടിരുന്ന താമരശ്ശേരി പൊലീസിന്റെ പിടിയിലായത്. ചുങ്കം ചെക്ക് പോസ്റ്റിന് സമീപത്തെ ഹോട്ടലിനു മുന്നിൽ യുവാവ് സംശയകരമായ സാഹചര്യത്തിൽ സ്കൂട്ടറിൽ ഇരിക്കുന്നത് കണ്ട് പൊലീസ് വാഹനത്തിന്റെ രേഖകൾ ആവശ്യപ്പെട്ടപ്പോൾ വ്യക്തമായ മറുപടി നൽകാൻ കഴിഞ്ഞില്ല.
പൊലീസ് രേഖ പരിശോധിച്ചതോടെ പുതിയറ സ്വദേശിയുടെ മോഷണം പോയ സ്കൂട്ടറാണ് പ്രതിയുടെ പക്കലുള്ളതന്ന് കണ്ടെത്തി. തുടർന്ന് പരിശോധനയിൽ പ്രതിയുടെ പക്കൽ നിന്ന് മോഷണം നടത്തിയ 7 മൊബൈൽ ഫോണുകളും കണ്ടെത്തി. താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ മജിസ്ട്രേട്ട് റിമാൻഡ് ചെയ്തു. താമരശ്ശേരി എസ്ഐ കെ.എസ്.ജിതേഷിന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. പ്രതി ഉപയോഗിച്ച കെഎൽ 11 എഡബ്യു 5929 നമ്പർ സ്കൂട്ടറും പൊലീസ് കസ്റ്റഡിയിൽ എടുത്തു.