വടകര∙ ഫോണിലൂടെ പരിചയപ്പെട്ട യുവതിയെ ജ്വല്ലറി ഉടമ എന്ന് തെറ്റിദ്ധരിപ്പിച്ച് 20 പവൻ സ്വർണാഭരണങ്ങൾ തട്ടിയെടുത്ത പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മയ്യന്നൂർ പാനേള്ള പറമ്പത്ത് മുഹമ്മദ് നജീറി (28) നെ ആണ് എസ്ഐ എം.കെ.രഞ്ജിത്തും സംഘവും ചേർന്ന് പിടികൂടിയത്. 5 ദിവസമായി പ്രതിയെ പിന്തുടർന്ന സംഘം ഇന്നലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വടകര∙ ഫോണിലൂടെ പരിചയപ്പെട്ട യുവതിയെ ജ്വല്ലറി ഉടമ എന്ന് തെറ്റിദ്ധരിപ്പിച്ച് 20 പവൻ സ്വർണാഭരണങ്ങൾ തട്ടിയെടുത്ത പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മയ്യന്നൂർ പാനേള്ള പറമ്പത്ത് മുഹമ്മദ് നജീറി (28) നെ ആണ് എസ്ഐ  എം.കെ.രഞ്ജിത്തും സംഘവും ചേർന്ന് പിടികൂടിയത്. 5 ദിവസമായി പ്രതിയെ പിന്തുടർന്ന സംഘം ഇന്നലെ കോഴിക്കോട്ടുവച്ചാണ് കസ്റ്റഡിയിൽ എടുത്തത്. വില്യാപ്പള്ളി സ്വദേശിനിയുടെ സ്വർണം തട്ടി എടുത്ത ശേഷം വിൽപന  നടത്തുകയായിരുന്നു. 

വടകരയിലെ പ്രമുഖ ജ്വല്ലറിയുടെ പാർട്ണർ ആണെന്ന് പരിചയപ്പെടുത്തി ബന്ധം സ്ഥാപിച്ച ശേഷം പുതിയ സ്വർണാഭരണങ്ങൾ എത്തിയിട്ടുണ്ടെന്നും എക്സ്ചേഞ്ച് ചെയ്ത് പുതിയ മോഡൽ വാങ്ങാൻ ജ്വല്ലറി ജീവനക്കാരനെ അയക്കാമെന്നും പറഞ്ഞ് ഹെൽമറ്റ് ധരിച്ച് എത്തി 20 പവൻ സ്വർണാഭരണങ്ങൾ കൈക്കലാക്കുകയായിരുന്നു. യുവതിയുടെ വീട്ടിൽ സിസിടിവി ഉള്ളതിനാൽ ഗേറ്റിന് പുറത്തു വച്ചാണ് സ്വർണം കൈക്കലാക്കിയത്. 

ADVERTISEMENT

സെപ്റ്റംബർ 19ന് ആയിരുന്നു സംഭവം.    ഫോൺ ലോക്കേഷൻ അനുസരിച്ച് പിന്തുടർന്നാണ് പ്രതിയെ പിടികൂടിയത്. വിൽപന നടത്തിയ സ്വർണം ജ്വല്ലറിയിൽ നിന്ന് കണ്ടെടുത്തു. എഎസ്ഐ മനോജ് കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ കെ.ഗണേശൻ, റമീഷ് കൃഷ്ണ, സിപിഒമാരായ കെ.ബൈജു, കെ.കെ.അരുൺകുമാർ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT