തോരാതെ മഴക്കാലം; പൊതു പരിപാടികൾക്കും വിവാഹ ചടങ്ങുകൾക്കും തിരിച്ചടിയായി
നാദാപുരം∙ തുടർച്ചയായി പെയ്യുന്ന മഴ പൊതു പരിപാടികൾക്കും വിവാഹ ചടങ്ങുകൾക്കും തിരിച്ചടിയായി. റോഡ് പ്രവൃത്തികളെയും മഴ പ്രതികൂലമായി ബാധിച്ചു. അറ്റകുറ്റപ്പണി നടത്തിയ റോഡുകളിൽ അടക്കം വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടർന്ന് യാത്ര ദുഷ്കരമായി. വാണിമേൽ മേഖലയിൽ ശക്തമായ മഴ പെയ്തു. വില്ലേജ് ഓഫിസ് പരിസരം,

നാദാപുരം∙ തുടർച്ചയായി പെയ്യുന്ന മഴ പൊതു പരിപാടികൾക്കും വിവാഹ ചടങ്ങുകൾക്കും തിരിച്ചടിയായി. റോഡ് പ്രവൃത്തികളെയും മഴ പ്രതികൂലമായി ബാധിച്ചു. അറ്റകുറ്റപ്പണി നടത്തിയ റോഡുകളിൽ അടക്കം വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടർന്ന് യാത്ര ദുഷ്കരമായി.
വാണിമേൽ മേഖലയിൽ ശക്തമായ മഴ പെയ്തു. വില്ലേജ് ഓഫിസ് പരിസരം, ജുമുഅത്ത് പള്ളി പരിസരം, പുതുക്കയം എന്നിവിടങ്ങളിലെല്ലാം റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. കല്ലാച്ചി കുമ്മങ്കോട് റോഡിൽ കുഴികൾ മൂടി ടാർ ചെയ്തതിനു പിന്നാലെയാണ് മഴ ശക്തമായത്. പാറക്കടവ് മേഖലയിലും മഴ ശക്തമായിരുന്നു. ചെക്യാട്, ഉമ്മത്തൂർ, പാറക്കടവ് ടൗണുകളിൽ വൈദ്യുതി മുടങ്ങി.