കൊടുവള്ളിയിൽ യുവാവിന് കുത്തേറ്റ സംഭവം: ഒന്നാം പ്രതി പിടിയിൽ
കോഴിക്കോട്∙ കൊടുവള്ളി പാലക്കുറ്റിയിൽ യുവാവിനു കുത്തേറ്റ സംഭവത്തിൽ ഒന്നാം പ്രതി ചോട്ടാ നിസാർ (38) കൊടുവള്ളി പൊലീസിന്റെ പിടിയിലായി. തിങ്കളാഴ്‌ച രാത്രി പാലക്കുറ്റിയിൽ വെച്ചാണ് വാക്കുതർക്കത്തിനിടെ കൊടുവള്ളി സ്വദേശി ഷമീറിനു കുത്തേറ്റത്. ചോട്ടാ നിസാറാണ് ഷമീറിനെ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ചത്. കാലിൽ

കോഴിക്കോട്∙ കൊടുവള്ളി പാലക്കുറ്റിയിൽ യുവാവിനു കുത്തേറ്റ സംഭവത്തിൽ ഒന്നാം പ്രതി ചോട്ടാ നിസാർ (38) കൊടുവള്ളി പൊലീസിന്റെ പിടിയിലായി. തിങ്കളാഴ്‌ച രാത്രി പാലക്കുറ്റിയിൽ വെച്ചാണ് വാക്കുതർക്കത്തിനിടെ കൊടുവള്ളി സ്വദേശി ഷമീറിനു കുത്തേറ്റത്. ചോട്ടാ നിസാറാണ് ഷമീറിനെ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ചത്. കാലിൽ കുത്തേറ്റ ഷമീറിനെ ആദ്യം കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. കാലിനു ശസ്ത്രക്രിയക്ക് വിധേയനായ ഷമീർ മെഡിക്കൽ കോളജിൽ തുടരുകയാണ്.
ഷമീറും, ചോട്ടാ നിസാറിന്റെ സഹോദരൻ ഹക്കീമും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളെത്തുടർന്നുള്ള തർക്കമാണ് സംഭവത്തിന് കാരണം. കേസിൽ രണ്ടാം പ്രതിയായ ഹക്കീമിനുവേണ്ടിയുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയതായി കൊടുവള്ളി പൊലീസ് അറിയിച്ചു.
തിങ്കളാഴ്‌ച രാത്രി വൈകിയാണ് ഒന്നാം പ്രതി ചോട്ടാ നിസാറിനെ പൊലീസ് പിടികൂടിയത്. പ്രതിയെ താമരശ്ശേരി കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. കൊടുവള്ളി ഇൻസ്പെക്ടർ കെ.പ്രജീഷ്, എസ്‌ഐ അനൂപ് അരീക്കര, എസ്ഐ കെ.പ്രകാശൻ, എഎസ്ഐ സജിഷ, സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ ഷെഫീഖ് നീലിയാനിക്കൽ, ശരത്ത് ലാൽ, ഡ്രൈവർ എം.സത്യരാജ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.