3 മക്കളുമായി കടലിൽ ചാടാൻ ഒരുങ്ങിയ യുവതിയെ പൊലീസ് രക്ഷിച്ചു
കൊയിലാണ്ടി/കുറ്റ്യാടി∙ കുടുംബപ്രശ്നം മൂലം 3 മക്കളുമായി കടലിൽ ചാടാൻ ഒരുങ്ങിയ യുവതിയെ പൊലീസ് രക്ഷിച്ചു. കഴിഞ്ഞ ദിവസം വൈകിട്ടാണ് കുറ്റ്യാടി സ്വദേശിനി സ്കൂളിൽ നിന്ന് 3 കുട്ടികളെയും കൂട്ടി പോയത്. പന്തികേട് തോന്നിയ സ്കൂൾ അധികൃതർ വിവരം പൊലീസിൽ അറിയിച്ചു. പൊലീസ് ഇൻസ്പെക്ടർ ഇ.കെ.ഷിജു, എസ്ഐ മുസ്തഫ, എഎസ്ഐ

കൊയിലാണ്ടി/കുറ്റ്യാടി∙ കുടുംബപ്രശ്നം മൂലം 3 മക്കളുമായി കടലിൽ ചാടാൻ ഒരുങ്ങിയ യുവതിയെ പൊലീസ് രക്ഷിച്ചു. കഴിഞ്ഞ ദിവസം വൈകിട്ടാണ് കുറ്റ്യാടി സ്വദേശിനി സ്കൂളിൽ നിന്ന് 3 കുട്ടികളെയും കൂട്ടി പോയത്. പന്തികേട് തോന്നിയ സ്കൂൾ അധികൃതർ വിവരം പൊലീസിൽ അറിയിച്ചു. പൊലീസ് ഇൻസ്പെക്ടർ ഇ.കെ.ഷിജു, എസ്ഐ മുസ്തഫ, എഎസ്ഐ കെ.കെ.ബിജു, വനിത സിപിഒമാരായ സീമ, മഞ്ജുള എന്നിവരുടെ നേതൃത്വത്തിൽ യുവതിയുടെ ഫോൺ ലൊക്കേഷൻ നോക്കി അന്വേഷണം ആരംഭിച്ചു.
കൊയിലാണ്ടി കൊല്ലം മന്ദമംഗലം പരിസരത്ത് ഫോൺ ലൊക്കേഷൻ കാണിച്ചതോടെ കൊയിലാണ്ടി എസ്ഐ തങ്കരാജിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്ത് കുതിച്ചെത്തി. എന്നാൽ, കുടുംബം അവിടെ നിന്നു കൊല്ലം പാറപ്പള്ളി ഭാഗത്തേക്ക് മാറിയതായി മനസ്സിലായി. പെട്ടെന്ന് പൊലീസ് സംഘം എത്തി എല്ലാവരെയും രക്ഷിച്ചു. പൊലീസ് നേതൃത്വത്തിൽ ഗവ. ആശുപത്രിയിൽ എത്തിച്ച് കൗൺസലിങ് നൽകിയ ശേഷം യുവതിയുടെ വീട്ടുകാർക്കൊപ്പം വിട്ടയച്ചു. യുവതിയുടെ ഭർത്താവ് നാട്ടിലില്ല. കുടുംബ പ്രശ്നമാണെന്നാണ് പൊലീസ് നൽകുന്ന സൂചന.