ബേപ്പൂർ ∙ ലക്ഷദ്വീപിലേക്കുള്ള നിർമാണ വസ്തുക്കളുടെ കയറ്റുമതി കുറഞ്ഞതോടെ ബേപ്പൂർ തുറമുഖത്ത് ഉരു മാർഗമുള്ള ചരക്കു നീക്കത്തിനു മന്ദഗതി. ആവശ്യത്തിനു ചരക്ക് ഇല്ലാത്തതിനാൽ ലോഡ് തികയ്ക്കാൻ കഴിയാതെ ഉരുക്കൾ കാത്തുകിടക്കേണ്ട സ്ഥിതിയായി. ദ്വീപിൽ സർക്കാരിന്റെ കരാർ പ്രവൃത്തികൾ കുറഞ്ഞതും കെട്ടിട നിർമാണങ്ങൾക്കുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബേപ്പൂർ ∙ ലക്ഷദ്വീപിലേക്കുള്ള നിർമാണ വസ്തുക്കളുടെ കയറ്റുമതി കുറഞ്ഞതോടെ ബേപ്പൂർ തുറമുഖത്ത് ഉരു മാർഗമുള്ള ചരക്കു നീക്കത്തിനു മന്ദഗതി. ആവശ്യത്തിനു ചരക്ക് ഇല്ലാത്തതിനാൽ ലോഡ് തികയ്ക്കാൻ കഴിയാതെ ഉരുക്കൾ കാത്തുകിടക്കേണ്ട സ്ഥിതിയായി. ദ്വീപിൽ സർക്കാരിന്റെ കരാർ പ്രവൃത്തികൾ കുറഞ്ഞതും കെട്ടിട നിർമാണങ്ങൾക്കുള്ള നിയന്ത്രണങ്ങൾ കർശനമാക്കിയതുമാണ് തിരിച്ചടിയായത്.

സീസൺ തുടങ്ങിയ ശേഷം ബേപ്പൂരിൽ നിന്നു കാര്യമായ നിർമാണ വസ്തുക്കളുടെ ചരക്കു നീക്കം നടന്നിട്ടില്ല. കഴിഞ്ഞ 4 മാസമായുള്ള പ്രതിസന്ധി തുടരുകയാണ്. ഇതു തുറമുഖത്തെ റവന്യു വരുമാനം കുത്തനെ ഇടിയാൻ കാരണമായി. ഒപ്പം കയറ്റിറക്ക് തൊഴിലാളികളെയും കാര്യമായി ബാധിച്ചു. ദ്വീപ് ഭരണകൂടത്തിന്റെ നിർമാണ പ്രവൃത്തി കരാറെടുക്കുന്നവരും ആശങ്കയിലാണ്.

ADVERTISEMENT

ലക്ഷദ്വീപിലെ കവരത്തി, മിനിക്കോയ്, ആന്ത്രോത്ത്, കൽപേനി, അമിനി, അഗത്തി, കിൽത്താൻ, കടമത്ത് തുടങ്ങിയ ദ്വീപുകളിലേക്കുള്ള കരിങ്കല്ല്, ജെല്ലി(മെറ്റൽ), എംസാൻഡ്, മണൽ തുടങ്ങിയ നിർമാണ വസ്തുക്കൾ പ്രധാനമായും ബേപ്പൂരിൽ നിന്നായിരുന്നു കൊണ്ടുപോയിരുന്നത്. സീസണിൽ ലക്ഷദ്വീപിൽ നിർമാണ പ്രവൃത്തികൾക്ക് കാര്യമായ കരാർ നൽകാത്തതും ബേപ്പൂരിൽ നിന്നു നിർമാണ വസ്തുക്കൾ കൊണ്ടു പോകുന്നതിനുള്ള ചെലവു കൂടിയതും കരാറുകാരെ പിറകോട്ട് അടുപ്പിച്ചു. അഗത്തി ദ്വീപിൽ എയർപോർട്ട് അറ്റകുറ്റപ്പണി കരാർ നൽകിയിട്ടുണ്ടെങ്കിലും അവിടേക്ക് വേണ്ട നിർമാണ വസ്തുക്കൾ മംഗളൂരു തുറമുഖം വഴിയാണ് കൊണ്ടു പോകുന്നത്. 2 ആഴ്ച മുൻപ് കടമത്ത് ദ്വീപിൽ നിന്നു തുറമുഖത്ത് എത്തിയ മറൈൻ ലൈൻ ഉരുവിന് ഇതുവരെ ചരക്ക് നിറച്ചു പോകാനായിട്ടില്ല. 

സാധാരണ ഒരു ദ്വീപിലേക്കുള്ള ചരക്കുമായി പോയിരുന്ന ഉരുക്കൾക്ക് 3 ദ്വീപുകളിലേക്കു വേണ്ട സാധനങ്ങൾ കയറ്റിയിട്ടും ലോഡ് തികയ്ക്കാൻ പറ്റാത്ത സ്ഥിതിയായി. മംഗളൂരു തുറമുഖത്ത് ഉരുക്കളിൽ ചരക്ക് ഇറക്കി പുതിയതു കയറ്റി പോകുന്നതിനു പരമാവധി 3 ദിവസം മാത്രമാണ് എടുക്കുന്നത്. എന്നാൽ ബേപ്പൂരിൽ എത്തുന്ന ഉരുക്കൾ ആഴ്ചകളോളം കാത്തുകിടക്കുകയാണ്. ഇതു ട്രിപ്പ് നഷ്ടപ്പെടുത്തുന്നതായി ഉരുക്കളിലെ തണ്ടേൽമാർ പറഞ്ഞു. ദിവസങ്ങൾ കാത്തു കിടന്നിട്ടും ലോഡ് ഇല്ലാത്തതിനാൽ ചരക്കു തേടി മറ്റു തുറമുഖങ്ങളിലേക്കു പോകാനുള്ള തയാറെടുപ്പിലാണ് ഉരുക്കാർ. യഥാസമയം ചരക്കു കയറ്റുമതി നടക്കാത്തതിനാൽ വെസൽ ഉടമകൾക്കും ഏജന്റുമാർക്കും ഭീമമായ നഷ്ടമാണുണ്ടാകുന്നത്.