കാർ കത്തി മരണം: സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ പരാതി നൽകി
തിരുവമ്പാടി∙ പുന്നയ്ക്കൽ തുരുത്ത് ചപ്പാത്തിനു സമീപം പുലർച്ചെ കാർ കത്തി യാത്രക്കാരൻ മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ചും സമഗ്ര അന്വേഷണം ആവശ്യപ്പെട്ടും ഭാര്യ റൂറൽ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. ജനുവരി 13ന് പുലർച്ചെയാണ് പുന്നയ്ക്കൽ സ്വദേശി താഴത്തുപറമ്പിൽ പ്രിൻസിന്റെ (57) കാർ കത്തുന്നതായി ബൈക്ക്

തിരുവമ്പാടി∙ പുന്നയ്ക്കൽ തുരുത്ത് ചപ്പാത്തിനു സമീപം പുലർച്ചെ കാർ കത്തി യാത്രക്കാരൻ മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ചും സമഗ്ര അന്വേഷണം ആവശ്യപ്പെട്ടും ഭാര്യ റൂറൽ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. ജനുവരി 13ന് പുലർച്ചെയാണ് പുന്നയ്ക്കൽ സ്വദേശി താഴത്തുപറമ്പിൽ പ്രിൻസിന്റെ (57) കാർ കത്തുന്നതായി ബൈക്ക് യാത്രക്കാരൻ കണ്ടത്. ഇദ്ദേഹം പൊലീസിനെയും നാട്ടുകാരെയും വിവരം അറിയിച്ചു.
പൊലീസും നാട്ടുകാരും ചേർന്ന് തീ കെടുത്തിയപ്പോൾ ആണ് കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടത്. സാഹചര്യ തെളിവ് അനുസരിച്ച് കാർ ഉടമ പ്രിൻസിന്റെ മൃതദേഹം ആണെന്ന് ബന്ധുക്കൾ തിരിച്ചറിയുകയും പിന്നീട് സംസ്കാരം നടത്തുകയും ചെയ്തു. എന്നാൽ, തന്റെ ഭർത്താവ് ആത്മഹത്യ ചെയ്യാനുള്ള ഒരു കാരണവും ഇല്ലെന്നും മരണത്തിൽ ദുരൂഹത ഉണ്ടെന്നും കാണിച്ചാണ് പ്രിൻസിന്റെ ഭാര്യ ടെനി തോമസ് പൊലീസിൽ പരാതി നൽകിയത്.ഡ്രൈവിങ് സീറ്റിൽ നേരെ ഇരിക്കുന്ന വിധത്തിലാണ് മൃതദേഹം കണ്ടത്.