കാട്ടുപോത്തിന്റെ ആക്രമണം: കക്കയം വിനോദസഞ്ചാരകേന്ദ്രം അടച്ചു
കൂരാച്ചുണ്ട് ∙ ശനിയാഴ്ച വൈകിട്ട് കക്കയം ഹൈഡൽ ടൂറിസം സെന്റർ കുട്ടികളുടെ പാർക്കിൽ വിനോദ സഞ്ചാരികളെ കാട്ടുപോത്ത് ആക്രമിച്ചതിനെ തുടർന്ന് കക്കയം ഹൈഡൽ, ഇക്കോ ടൂറിസം സെന്ററുകൾ ഡിഎഫ്ഒയുടെ നിർദേശ പ്രകാരം അടച്ചു.വിനോദ സഞ്ചാരികളുടെ സുരക്ഷ കണക്കിലെടുത്താണ് കേന്ദ്രം താൽക്കാലികമായി അടച്ചത്.പെരുവണ്ണാമൂഴി റേഞ്ച്

കൂരാച്ചുണ്ട് ∙ ശനിയാഴ്ച വൈകിട്ട് കക്കയം ഹൈഡൽ ടൂറിസം സെന്റർ കുട്ടികളുടെ പാർക്കിൽ വിനോദ സഞ്ചാരികളെ കാട്ടുപോത്ത് ആക്രമിച്ചതിനെ തുടർന്ന് കക്കയം ഹൈഡൽ, ഇക്കോ ടൂറിസം സെന്ററുകൾ ഡിഎഫ്ഒയുടെ നിർദേശ പ്രകാരം അടച്ചു. വിനോദ സഞ്ചാരികളുടെ സുരക്ഷ കണക്കിലെടുത്താണ് കേന്ദ്രം താൽക്കാലികമായി അടച്ചത്.പെരുവണ്ണാമൂഴി റേഞ്ച് ഫോറസ്റ്റ് ഓഫിസർ കെ.വി.ബിജു, ഡപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർമാരായ ഇ.ബൈജുനാഥ്, സി.വിജിത്ത് എന്നിവരുടെ നേതൃത്വത്തിൽ കക്കയം, പെരുവണ്ണാമൂഴി ഫോറസ്റ്റ് സ്റ്റേഷൻ ഉദ്യോഗസ്ഥരും താമരശ്ശേരി വനം വകുപ്പ് ആർആർടി ടീമുമായി സഹകരിച്ചാണ് വനം, കെഎസ്ഇബി മേഖലകളിൽ പരിശോധന നടത്തിയത്.
കാട്ടുപോത്തിനെ കണ്ടെത്താൻ സാധിച്ചില്ല. നായ ശല്യം ചെയ്തതോടെയാണ് കാട്ടുപോത്ത് ടൂറിസ്റ്റുകളെ ആക്രമിച്ചതെന്ന് വനം വകുപ്പ് അധികൃതർ പറയുന്നു.ഡാം സൈറ്റ് മേഖലയിൽ നിരന്തരം കാട്ടുപോത്തിന്റെ സാന്നിധ്യം സഞ്ചാരികൾക്ക് ഭീഷണിയാകുകയാണ്. ഡാം സൈറ്റ് മേഖലയിൽ നിന്നു വനത്തിലേക്ക് കാട്ടുപോത്തിനെ തുരത്തുന്നതിനാണു ശ്രമം നടത്തിയത്. മണിക്കൂറുകളോളം തിരച്ചിൽ നടത്തിയെങ്കിലും പോത്തിനെ കണ്ടെത്താൻ സാധിച്ചില്ല. കാട്ടുപോത്ത് ആക്രമിച്ച് പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന യുവതി അപകടനില തരണം ചെയ്തു. എറണാകുളം സ്വദേശിനി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ കഴിയുകയാണ്. ഡാം റോഡിൽ ബിവിസി മേഖലയിലും കാട്ടുപോത്ത് കൂട്ടത്തിന്റെ ഭീഷണിയുണ്ട്.