നിക്ഷേപ തട്ടിപ്പ് നടത്തിയ പ്രതി വിമാനത്താവളത്തിൽ പിടിയിൽ
ബേപ്പൂർ ∙ ഫാസ്റ്റ് ഫുഡ് റസ്റ്ററന്റിന്റെ പേരിൽ ലക്ഷങ്ങളുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ കേസിൽ പൊലീസ് ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ച പ്രതി വിദേശത്തു നിന്നു മടങ്ങവേ വിമാനത്താവളത്തിൽ പിടിയിൽ. കല്ലായി പയ്യാനക്കൽ മതിലകത്ത് ശുഹൈബ്(39)ആണു പിടിയിലായത്. ഇയാളെ മാറാട് പൊലീസിനു കൈമാറി. ബർഗർ ലോഞ്ച് കഫെ ഉടമയായ

ബേപ്പൂർ ∙ ഫാസ്റ്റ് ഫുഡ് റസ്റ്ററന്റിന്റെ പേരിൽ ലക്ഷങ്ങളുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ കേസിൽ പൊലീസ് ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ച പ്രതി വിദേശത്തു നിന്നു മടങ്ങവേ വിമാനത്താവളത്തിൽ പിടിയിൽ. കല്ലായി പയ്യാനക്കൽ മതിലകത്ത് ശുഹൈബ്(39)ആണു പിടിയിലായത്. ഇയാളെ മാറാട് പൊലീസിനു കൈമാറി.ബർഗർ ലോഞ്ച് കഫെ ഉടമയായ ഷുഹൈബ് സ്ഥാപനത്തിൽ പാർട്ണർഷിപ് വാഗ്ദാനം ചെയ്ത് 70 ലക്ഷം രൂപ വാങ്ങി കബളിപ്പിച്ചെന്ന മാത്തോട്ടം നൂർ മഹലിൽ പളളിയുള്ള കാര്യാട്ട് അബ്ദുല്ലക്കോയ നൽകിയ പരാതിയിലാണ് അറസ്റ്റ്.
2023 ഓഗസ്റ്റിൽ മാറാട് പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായ ശുഹൈബിന് കോടതി മുൻകൂർ ജാമ്യം നിഷേധിച്ചിരുന്നു. തുടർന്നു ഇയാൾ ദുബായിലേക്ക് കടന്നതോടെ പൊലീസ് ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചു.4 മാസം മുൻപ് ദുബായിലേക്ക് പോയി ഇന്നലെ പുലർച്ചെ തിരിച്ചെത്തിയപ്പോഴാണ് വിമാനത്താവളത്തിൽ ഇമിഗ്രേഷൻ വിഭാഗത്തിൽ പിടിയിലായത്. മാറാട് സ്റ്റേഷനിൽ എത്തിച്ച പ്രതിയെ കോടതിയിൽ ഹാജരാക്കി.