2 കോടി രൂപയുടെവായ്പ തട്ടിപ്പ്: കുറ്റപത്രം സമർപ്പിച്ചു
താമരശ്ശേരി∙ കെഎസ്എഫിഇ ഈങ്ങാപ്പുഴ ബ്രാഞ്ചിൽ നിന്ന് 2 കോടി രൂപയുടെ വായ്പ തട്ടിപ്പ് നടത്തിയ കേസിൽ പൊലീസ് കുറ്റ പത്രം കോടതിയിൽ സമർപ്പിച്ചു. ഈങ്ങാപ്പുഴ ബ്രാഞ്ചിൽ പൊലീസ് ചാർജ് ചെയ്ത 12 കേസുകളിലായി 20 പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഓരോ കേസിലും 70 സാക്ഷികളും 1200 പേജ് വീതമുള്ള കുറ്റ പത്രവുമാണ് താമരശ്ശേരി

താമരശ്ശേരി∙ കെഎസ്എഫിഇ ഈങ്ങാപ്പുഴ ബ്രാഞ്ചിൽ നിന്ന് 2 കോടി രൂപയുടെ വായ്പ തട്ടിപ്പ് നടത്തിയ കേസിൽ പൊലീസ് കുറ്റ പത്രം കോടതിയിൽ സമർപ്പിച്ചു. ഈങ്ങാപ്പുഴ ബ്രാഞ്ചിൽ പൊലീസ് ചാർജ് ചെയ്ത 12 കേസുകളിലായി 20 പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഓരോ കേസിലും 70 സാക്ഷികളും 1200 പേജ് വീതമുള്ള കുറ്റ പത്രവുമാണ് താമരശ്ശേരി എസ്ഐ വി.കെ.റസാഖ്, എസ്‌സിപിഒ മാരായ എ.കെ.രതീഷ്, പി.കെ.ലിനീഷ് എന്നിവരുടെ നേതൃത്വത്തിൽ തയാറാക്കി താമരശ്ശേരി കോടതിയിൽ സമർപ്പിച്ചത്.
ഇതിൽ രണ്ട് കുറ്റ പത്രം നേരത്തെ സമർപ്പിച്ചതാണ്. 2022 സെപ്തബറിലാണ് കേസിനാസ്പദമായ സംഭവം. മഞ്ചേരി സ്വദേശി നിയാസ് അലി, മഞ്ചേരി നറുകര നാദിർ, അരീക്കോട് കവന്നൂർ നിസാറുദ്ദീൻ,പയ്യനാട് ഷാനവാസ്, മലപ്പുറം ഉദിരംപൊയിൽ ഷാജി എന്ന ഷാജഹാൻ, റിട്ട.തഹസിൽദാർ പയ്യോളി സ്വദേശി പ്രദീപ് കുമാർ, സുൽത്താൻ ബത്തേരി സ്വദേശി ഹാരിസ്, മഞ്ചേരി സ്വദേശികളായ അനീഷ്,റാഷിദ് എന്നിവരാണ് ഈ വായ്പാ തട്ടിപ്പ് സംഘത്തിലെ മുഖ്യ പ്രതികൾ. കെഎസ്എഫ്ഇ ചിട്ടിക്ക് ഈടായും വായ്പക്ക് ജാമ്യമായും പ്രതികൾ വ്യാജ റന്യു രേഖകൾ നിർമിച്ച് നൽകിയാണ് തട്ടിപ്പ് നടത്തിയത്.
കുന്നിൻ പ്രദേശങ്ങളിലും ഉൾ നാടുകളിലുമുള്ള വില കുറഞ്ഞ ഭൂമി കണ്ണായ സ്ഥലത്തുള്ളതെന്ന് കാണിക്കുന്ന വ്യാജ രേഖകൾ തയാറാക്കിയാണ് തട്ടിപ്പ് നടത്തിയത്. ആധാരം, കൈവശ രേഖ, ലൊക്കേഷൻ സ്കെച്ച്, ലൊക്കേഷൻ സർട്ടിഫിക്കറ്റ് എന്നിവ വ്യാജയമായി നിർമിക്കുകയായിരുന്നു. ബന്ധപ്പെട്ട വില്ലേജ് ഓഫീന്റെ സീലും വ്യാജമായി നിർമിച്ചാണ് വായ്പാ തട്ടിപ്പ് നടത്തിയത്. ഭൂമിയുടെ വില നിർണയ കമ്മിറ്റിയിൽ പെട്ട ഒരു റിട്ട. തഹസിൽ ദാറും ഈ കേസിൽ പ്രതിയാണ്.
കെഎസ്എഫ്ഇ മാവൂർ റോഡ്, പാളയം, കല്ലായി താമരശ്ശേരി ബ്രാഞ്ചുകളിലും സമാനമായ തട്ടിപ്പ് കേസുകൾ നിലവിലുണ്ട്. കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി, നന്മണ്ട, കാവിലുംപാറ, നരിപ്പറ്റ, തിനൂർ, കൂടരഞ്ഞി, കട്ടിപ്പാറ വില്ലേജുകളുടെ പേരിൽ സംഘം വ്യാജ രേഖകൾ തയാറാക്കി തട്ടിപ്പിനായി വിവിധ കെഎസ്എഫ്ഇ ഓഫിസുകളിൽ ഹാജരാക്കിയിട്ടുണ്ട്. കെഎസ്എഫ്ഇ കല്ലായി ബ്രാഞ്ചിൽ ബാലുശ്ശേരി വില്ലേജ് ഓഫിസിന്റെ പേരിൽ വ്യാജ രേഖ ഹാജരാക്കിയത് പരിശോധനയിൽ വ്യക്തമായതോടെയാണ് ജില്ലയിലെ മുഴുവൻ ബ്രാഞ്ചുകളിലും പരിശോധന നടത്തി കോടികളുടെ തട്ടിപ്പ് കണ്ടെത്തിയത്.