ചക്കിട്ടപാറ പകൽവീട് ഉദ്ഘാടനം ചെയ്ത് 6 വർഷം കഴിഞ്ഞിട്ടും ഉപയോഗശൂന്യം
ചക്കിട്ടപാറ∙ വയോജന ക്ഷേമത്തിനായി പഞ്ചായത്ത് 6 വർഷം മുൻപ് പഞ്ചായത്ത് ഓഫിസിനു സമീപം നിർമിച്ച പകൽ വീട് കെട്ടിടം നോക്കുകുത്തിയായി. 2016–17ൽ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ലക്ഷങ്ങൾ ചെലവഴിച്ച് പണി പൂർത്തീകരിച്ച കെട്ടിടം 2017 ജൂൺ 15ന് ഉദ്ഘാടനം ചെയ്തെങ്കിലും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാത്തതിനാൽ വയോജനങ്ങൾക്ക്

ചക്കിട്ടപാറ∙ വയോജന ക്ഷേമത്തിനായി പഞ്ചായത്ത് 6 വർഷം മുൻപ് പഞ്ചായത്ത് ഓഫിസിനു സമീപം നിർമിച്ച പകൽ വീട് കെട്ടിടം നോക്കുകുത്തിയായി. 2016–17ൽ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ലക്ഷങ്ങൾ ചെലവഴിച്ച് പണി പൂർത്തീകരിച്ച കെട്ടിടം 2017 ജൂൺ 15ന് ഉദ്ഘാടനം ചെയ്തെങ്കിലും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാത്തതിനാൽ വയോജനങ്ങൾക്ക് ഉപകാരപ്രദമല്ല. ടിവി, ഫാൻ ഉൾപ്പെടെ ഉണ്ടെങ്കിലും കെട്ടിടം വൈദ്യുതീകരിച്ചിട്ടില്ല. കുടിവെള്ളം, ശുചിമുറി സൗകര്യവും ഇല്ല. പഞ്ചായത്ത് പകൽ വീടിനായി അനുവദിച്ച കസേരകളിൽ ഭൂരിഭാഗവും കാണാതായി. സ്ഥാപനം തുറക്കാത്തതിനാൽ ചിതൽ കയറി നശിക്കാനും തുടങ്ങി.
നിലവിലെ കെട്ടിടം നവീകരിച്ച് വിനോദോപാധികൾ, വായനമുറി, പാർക്ക്, വൈദ്യുതി, കുടിവെള്ളം, ഫർണിച്ചർ എന്നീ സൗകര്യങ്ങൾ ഒരുക്കണമെന്ന് ആവശ്യം ഉയരുന്നുണ്ട്. വയോജന ക്ഷേമത്തിനായി സർക്കാർ നിർദേശപ്രകാരമുള്ള പഞ്ചായത്ത് ഫണ്ട് വകയിരുത്തി കൃത്യമായി ചെലവഴിക്കാത്തതാണു പകൽ വീടിന്റെ ദുരവസ്ഥയ്ക്ക് കാരണമെന്നും വയോജനങ്ങൾ പറയുന്നു. പഞ്ചായത്തിന്റെ 2024 – 25 വാർഷിക പദ്ധതിയിൽ ചക്കിട്ടപാറ, ചെമ്പ്ര പകൽ വീടുകളുടെ നവീകരണത്തിനു 3 ലക്ഷവും ഉപകരണങ്ങൾ വാങ്ങുന്നതിനായി 2 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ടെന്നു പഞ്ചായത്ത് അധികൃതർ അറിയിച്ചു.