കാൻസറിനെതിരെ വാക്കത്തോൺ
Mail This Article
കോഴിക്കോട്∙ അർബുദ അതിജീവനത്തിൽ കൂട്ടായ്മയുടെ പ്രാധാന്യം ചൂണ്ടിക്കാട്ടി കാൻസർ ദിനത്തിൽ നൂറുകണക്കിനുപേർ പങ്കെടുത്ത വാക്കത്തോൺ. അമേരിക്കൻ ഓങ്കോളജി ഇൻസ്റ്റിറ്റ്യൂട്ടും ബേബി മെമ്മോറിയൽ ആശുപത്രിയും മലബാർ കാൻസർ കെയർ ഫൗണ്ടേഷനും ചേർന്നു സംഘടിപ്പിച്ച ചടങ്ങ് ടൗൺ സബ്ഡിവിഷൻ എസിപി കെ.ജി.സുരേഷ് ഫ്ലാഗ് ഓഫ് ചെയ്തു. ലയൺസ് പാർക്കിനു മുന്നിൽ ആരംഭിച്ച വാക്കത്തോൺ കോർപറേഷൻ ഓഫിസിനു മുന്നിൽ സമാപിച്ചു. ബിഎംഎച്ച് സിഇഒ ഗ്രേസി മത്തായി അധ്യക്ഷത വഹിച്ചു. ഡോ.രവീന്ദ്രൻ, ഡോ.ധന്യ, ഡോ.സൗഫീജ്, ഡോ.അജ്മൽ, എം.എൻ.കൃഷ്ണദാസ്, ഡോ.ആനി പ്രവീൺ തുടങ്ങിയവർ പ്രസംഗിച്ചു.
കാൻസർ ദിനാചരണം
കോഴിക്കോട്∙ കേരളത്തിൽ രാജ്യാന്തര കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാൻ സർക്കാർ മുൻകയ്യെടുക്കണമെന്ന് ജൻ അഭിയാൻ സേവാ ട്രസ്റ്റ് സംഘടിപ്പിച്ച കാൻസർ ദിനാചരണ കൺവൻഷൻ ആവശ്യപ്പെട്ടു. രാമദാസ് വേങ്ങേരി അധ്യക്ഷത വഹിച്ചു. ജയരാജൻ അനുഗ്രഹ, ലൂക്കാ ജോസഫ്, ഡോ.പി.കെ.ജനാർദനൻ, സജിനി പാവണ്ടൂർ, അബൂബക്കർ ഹാജി മാങ്കാവ് എന്നിവർ പ്രസംഗിച്ചു.
കോഴിക്കോട് ∙ കാൻസർ രോഗികളുടെയും രോഗം ഭേദമായവരുടെയും കൂട്ടായ്മയായ പ്രതീക്ഷയുടെ നേതൃത്വത്തിൽ കാൻസർ ദിനാചരണം നടത്തി. എംവിആർ കാൻസർ സെന്റർ സിഇഒ ഡോ. എൻ.കെ.മുഹമ്മദ് ബഷീർ ബോധവൽക്കരണ പരിപാടി ഉദ്ഘാടനം ചെയ്തു. ഡോ.നാരായണൻകുട്ടി വാരിയർ കാൻസർ ബോധവൽക്കരണ സന്ദേശം നൽകി. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ.രാജഗോപാൽ മുഖ്യാതിഥിയായിരുന്നു. പ്രതീക്ഷ പ്രസിഡന്റ് കെ.ജെ.തോമസ് അധ്യക്ഷത വഹിച്ചു. സജീവൻ പറമ്പത്ത്, ഉദയ രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. എഡബ്ല്യുഎച്ച് കോളജിലെ എൻഎസ്എസ് യൂണിറ്റ് ഫ്ലാഷ്മോബ് അവതരിപ്പിച്ചു. മാനാഞ്ചിറ സ്ക്വയറിനു ചുറ്റും ബോധവൽക്കരണ സന്ദേശ റാലിയും നടത്തി.