കയങ്ങളിൽ അപകടത്തിൽ പെട്ട് ഇതുവരെ മരിച്ചത് 23 പേർ; അവഗണനയും അപകടവും കൈകോർക്കുന്ന പതങ്കയം
കോടഞ്ചേരി∙ പഞ്ചായത്തിലെ നാരങ്ങാത്തോട്ടിൽ ഇരുവഞ്ഞിപ്പുഴയിലെ പ്രകൃതി മനോഹരമായ പതങ്കയം ടൂറിസ്റ്റ് കേന്ദ്രത്തിന്റെ വികസനത്തിന് നടപടികളില്ല. ദിനംപ്രതി നൂറു കണക്കിന് സഞ്ചാരികൾ എത്തുന്ന പതങ്കയത്ത് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നാണ് പരാതി. അപകട സാധ്യത ഏറെയുള്ള വലിയ

കോടഞ്ചേരി∙ പഞ്ചായത്തിലെ നാരങ്ങാത്തോട്ടിൽ ഇരുവഞ്ഞിപ്പുഴയിലെ പ്രകൃതി മനോഹരമായ പതങ്കയം ടൂറിസ്റ്റ് കേന്ദ്രത്തിന്റെ വികസനത്തിന് നടപടികളില്ല. ദിനംപ്രതി നൂറു കണക്കിന് സഞ്ചാരികൾ എത്തുന്ന പതങ്കയത്ത് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നാണ് പരാതി.
അപകട സാധ്യത ഏറെയുള്ള വലിയ 3 കയങ്ങളും ഒരു വെള്ളച്ചാട്ടവുമുള്ള പതങ്കയത്ത് സഞ്ചാരികൾക്ക് ആവശ്യമായ ഒരു സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിട്ടില്ല. കയങ്ങളിൽ അപകടത്തിൽ പെട്ട് ഇതുവരെ 23 പേരുടെ ജീവൻ നഷ്ടപ്പെട്ടു. എന്നിട്ടും സുരക്ഷാ ക്രമീകരണം ഒരുക്കാത്തതിൽ നാട്ടുകാർക്ക് ശക്തമായ പ്രതിഷേധമുണ്ട്.
പുഴയും കയങ്ങളും പാറകൾ നിറഞ്ഞ പ്രദേശമാണ്. കരിങ്കൽ പാറകൾ മാത്രമുള്ള പുഴയിലും കയങ്ങളിലും അടിത്തട്ടിൽ മണ്ണും ചെളിയും ഇല്ലാത്ത തണുപ്പ് കൂടിയ തെളിഞ്ഞ വൃത്തിയുള്ള വെള്ളമാണ് സഞ്ചാരികളെ ആകർഷിക്കുന്നത്. മഴക്കാലങ്ങളിൽ പുഴയിൽ വെള്ളം ഉയരുമ്പോൾ മാത്രമേ ഇവിടെ പുഴയിലും കയങ്ങളിലും ശക്തമായ ഒഴുക്ക് ഉണ്ടാകാറുള്ളൂ വേനലിൽ ഒഴുക്കില്ലാത്ത പുഴയും വിശാലമായ കയങ്ങളും ശാന്ത സുന്ദരമാണ്.
സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുന്നതിന് തയാറാകാത്ത അധികൃതർ അപകട മരണങ്ങൾ ഉണ്ടാകുമ്പോൾ ആകെ ചെയ്യുന്നത് ഇവിടേക്കുള്ള സഞ്ചാരികളുടെ പ്രവേശനം നിരോധിക്കുക മാത്രമാണ്. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ അധീനതയിലുള്ള അരിപ്പാറ ടൂറിസ്റ്റ് കേന്ദ്രത്തിനു തൊട്ടടുത്താണ് പതങ്കയം ടൂറിസ്റ്റ് കേന്ദ്രം.
അരിപ്പാറ ടൂറിസ്റ്റ് കേന്ദ്രത്തിന്റെ കീഴിൽ പതങ്കയം ടൂറിസ്റ്റ് കേന്ദ്രവും കൂടി ഉൾപ്പെടുത്തി കൂടുതൽ ലൈഫ് ഗാർഡുകളെ പതങ്കയത്ത് നിയമിക്കുകയും സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുകയും ചെയ്യാൻ ടൂറിസം വകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്നാണു നാട്ടുകാരും സഞ്ചാരികളും ആവശ്യപ്പെടുന്നത്.