കൊയിലാണ്ടി ജൈവ വൈവിധ്യ പാർക്ക് നിർമാണം മുന്നോട്ട്
കൊയിലാണ്ടി∙ നഗരസഭയുടെ ജൈവ വൈവിധ്യ പാർക്കിന്റെ നിർമാണം നാലാം വാർഡിലെ കൊന്നേങ്കണ്ടി താഴെ ബണ്ടിനോടു ചേർന്ന സ്ഥലത്ത് പുരോഗമിക്കുന്നു. ജൈവ വൈവിധ്യ ബോർഡ് നിർദേശിച്ച വൃക്ഷങ്ങളുടെയും ചെടികളുടെയും വള്ളികളുടെയും ആവാസ വ്യവസ്ഥ ഒരുക്കുക, അവയുടെ പേരും ശാസ്‌ത്രീയ നാമവും സവിശേഷതയും പ്രദർശിപ്പിക്കുക, മുള

കൊയിലാണ്ടി∙ നഗരസഭയുടെ ജൈവ വൈവിധ്യ പാർക്കിന്റെ നിർമാണം നാലാം വാർഡിലെ കൊന്നേങ്കണ്ടി താഴെ ബണ്ടിനോടു ചേർന്ന സ്ഥലത്ത് പുരോഗമിക്കുന്നു.ജൈവ വൈവിധ്യ ബോർഡ് നിർദേശിച്ച വൃക്ഷങ്ങളുടെയും ചെടികളുടെയും വള്ളികളുടെയും ആവാസ വ്യവസ്ഥ ഒരുക്കുക, അവയുടെ പേരും ശാസ്‌ത്രീയ നാമവും സവിശേഷതയും പ്രദർശിപ്പിക്കുക, മുള ഇരിപ്പിടങ്ങൾ, വൃക്ഷത്തറകൾ, ഊഞ്ഞാൽ എന്നിവ ഒരുക്കുക എന്നതാണ് ലക്ഷ്യം.
വിദ്യാർഥികൾക്കും പരിസ്ഥിതി പ്രവർത്തകർക്കും വിവധ സസ്യജാലങ്ങളെ നേരിൽ നിരീക്ഷിക്കാനും പഠിക്കാനുമുള്ള അവസരമാണ് ഉദ്ദേശിക്കുന്നത്. അതോടൊപ്പം പ്രകൃതി ഭംഗി ആസ്വദിച്ച് വിശ്രമിക്കാനുള്ള സൗകര്യങ്ങളും ഇവിടെ തയാറാവുന്നു. കെ.ദയാനന്ദൻ ചെയർമാനും രമ്യ തിരുവലത്ത് കൺവീനറും ടി. സുനിൽകുമാർ ട്രഷററുമായ സമിതിയാണ് നേതൃത്വം നൽകുന്നത്.