കോഴിക്കോട് ∙ തനത് വരുമാന വർധന ലക്ഷ്യമിട്ടും വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, വ്യവസായ മേഖലകൾക്ക് ഊന്നൽ നൽകിയും ജില്ലാ പഞ്ചായത്ത് ബജറ്റ്. 115.35 കോടി രൂപ വരവും 110.31 കോടി രൂപ ചെലവും 5.04 കോടി രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് പ്രസിഡന്റ് പി.ഗവാസ് അവതരിപ്പിച്ചത്. സ്‌കൂൾ ലാബുകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് ∙ തനത് വരുമാന വർധന ലക്ഷ്യമിട്ടും വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, വ്യവസായ മേഖലകൾക്ക് ഊന്നൽ നൽകിയും ജില്ലാ പഞ്ചായത്ത് ബജറ്റ്. 115.35 കോടി രൂപ വരവും 110.31 കോടി രൂപ ചെലവും 5.04 കോടി രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് പ്രസിഡന്റ് പി.ഗവാസ് അവതരിപ്പിച്ചത്. 

സ്‌കൂൾ ലാബുകൾ ആധുനികവൽക്കരിക്കും. ജില്ലാ പഞ്ചായത്ത് ഇ -ഓഫിസ് പ്രഖ്യാപനം മാർച്ചിൽ നടത്തും. എല്ലാ സ്കൂളുകളിലും ഘടക സ്ഥാപനങ്ങളിലും സോളർ പാനൽ സ്ഥാപിക്കും. ഇതിനു ഒരു കോടി രൂപ വകയിരുത്തി. ലഹരി മരുന്ന് ഉപയോഗത്തിനെതിരെ ജാഗ്രത ക്യാംപെയ്ൻ നടത്തും.

ADVERTISEMENT

പരമ്പരാഗത കലാമേഖലയിലെ പ്രാദേശിക കലാകാരന്മാർക്കായി പ്രത്യേക പദ്ധതി തയാറാക്കും. കായണ്ണ സ്വപ്ന നഗരിയിൽ ഹാപ്പിനസ് പാർക്കും കടലുണ്ടി പുഴയോരത്ത് മിനി പാർക്കും നിർമിക്കും. ഇതിന് 55 ലക്ഷം രൂപ വകയിരുത്തി. 

ഓരോ മേഖലയ്ക്കും വകയിരുത്തിയ തുക: പശ്ചാത്തല വികസനം (37.34 കോടി), കാർഷികം (3.91 കോടി), മൃഗസംരക്ഷണം (4.19 കോടി), മത്സ്യം (47 ലക്ഷം), ദാരിദ്ര്യ ലഘൂകരണം (11.52 കോടി), പട്ടികജാതി വികസനം (12.74 കോടി), പട്ടിക വർഗ മേഖല (82.38 ലക്ഷം), വനിതാ വികസനം (5.27 കോടി), ശുചിത്വ മാലിന്യ സംസ്കരണം (3.74 കോടി), വിദ്യാഭ്യാസ മേഖല (5 കോടി), പ്രാദേശിക സാമ്പത്തിക വികസനം (3.97 കോടി). 

ADVERTISEMENT

പ്രസിഡന്റ് ഷീജാ ശശി അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ വി.പി.ജമീല, നിഷ പുത്തൻ പുരയിൽ, കെ.വി.റീന, പി.സുരേന്ദ്രൻ, സെക്രട്ടറി ജെ.മുഹമ്മദ് ഷാഫി, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

 ഷീജ ശശി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
എല്ലാവരെയും ചേർത്തു പിടിച്ചു മുന്നോട്ടു പോകാൻ കഴിയുന്ന ബജറ്റാണിത്. ഒരു വർഷത്തിനകം അതിദരിദ്രരില്ലാത്ത ജില്ലയായി കോഴിക്കോടിനെ മാറ്റാനുള്ള പ്രവർത്തനമാണ് നടത്തുന്നത്.

ADVERTISEMENT

 പി.ഗവാസ്, വൈസ് പ്രസിഡന്റ് 
പ്രവർത്തന മികവിന്റെ ഭാഗമായി ഭിന്നശേഷി, വയോജനം, ആരോഗ്യം, ഊർജം എന്നീ മേഖലകളിൽ 4 സംസ്ഥാന അവാർഡുകൾ നേടാനായിട്ടുണ്ട്. കാൻസർ കെയർ സൊസൈറ്റിയുടെ പ്രവർത്തനങ്ങളുടെ ഭാഗമായി തെങ്ങിലക്കടവിലെ സ്ഥലം വിട്ടു കിട്ടാനുള്ള പ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാരിന്റെ പിന്തുണയുണ്ട് 

ഐ.പി.രാജേഷ് കോൺഗ്രസ് പാർട്ടി ലീഡർ
നാടോടിക്കാറ്റ് സിനിമയിലെ ദാസന്റെയും വിജയന്റെയും സ്വപ്നം പോലെയാണ് ബജറ്റ്. നാളികേര സംഭരണം മുടങ്ങി. സംഭരിച്ചതിന്റെ പണം പോലും നൽകുന്നില്ല. എബിസി പദ്ധതി കാര്യക്ഷമമായി നടപ്പാക്കിയില്ല 

ആവർത്തന വിരസത മാത്രമാണ് ബജറ്റിലുള്ളത്. സോളർ പദ്ധതിക്കു 2 കോടി കൊടുത്തതല്ലാതെ തുടർ പ്രവർത്തനമില്ല, കുടുംബശ്രീ ഹോട്ടലുകളുടെ സംരക്ഷണത്തിനു നടപടിയില്ല 

നാസർ എസ്റ്റേറ്റ്മുക്ക്, മുസ്‌ലിം ലീഗ് പാർട്ടി ലീഡർ

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT