കോഴിക്കോട്∙ എഴുത്തുകാർക്ക് ഏതുനേരത്തും കൂടിയിരിക്കാവുന്ന വലിയൊരു കോലായയായിരുന്നു ഒരുകാലത്തു കോഴിക്കോട്. നാട്ടുമൈതാനങ്ങളിലും വീട്ടുകോലായകളിലും കൂട്ടുകൂടിയിരുന്ന് അവർ സാഹിത്യവും സംസ്കാരവും ചരിത്രവും സൃഷ്ടിച്ചു. എഴുത്തിന്റെയും വായനയുടെയും ആ വസന്തകാലത്തേക്ക് ഒരിക്കൽക്കൂടി തിരിച്ചു പോകാനൊരുങ്ങുകയാണു

കോഴിക്കോട്∙ എഴുത്തുകാർക്ക് ഏതുനേരത്തും കൂടിയിരിക്കാവുന്ന വലിയൊരു കോലായയായിരുന്നു ഒരുകാലത്തു കോഴിക്കോട്. നാട്ടുമൈതാനങ്ങളിലും വീട്ടുകോലായകളിലും കൂട്ടുകൂടിയിരുന്ന് അവർ സാഹിത്യവും സംസ്കാരവും ചരിത്രവും സൃഷ്ടിച്ചു. എഴുത്തിന്റെയും വായനയുടെയും ആ വസന്തകാലത്തേക്ക് ഒരിക്കൽക്കൂടി തിരിച്ചു പോകാനൊരുങ്ങുകയാണു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ എഴുത്തുകാർക്ക് ഏതുനേരത്തും കൂടിയിരിക്കാവുന്ന വലിയൊരു കോലായയായിരുന്നു ഒരുകാലത്തു കോഴിക്കോട്. നാട്ടുമൈതാനങ്ങളിലും വീട്ടുകോലായകളിലും കൂട്ടുകൂടിയിരുന്ന് അവർ സാഹിത്യവും സംസ്കാരവും ചരിത്രവും സൃഷ്ടിച്ചു. എഴുത്തിന്റെയും വായനയുടെയും ആ വസന്തകാലത്തേക്ക് ഒരിക്കൽക്കൂടി തിരിച്ചു പോകാനൊരുങ്ങുകയാണു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ എഴുത്തുകാർക്ക് ഏതുനേരത്തും കൂടിയിരിക്കാവുന്ന വലിയൊരു കോലായയായിരുന്നു ഒരുകാലത്തു കോഴിക്കോട്. നാട്ടുമൈതാനങ്ങളിലും വീട്ടുകോലായകളിലും കൂട്ടുകൂടിയിരുന്ന് അവർ സാഹിത്യവും സംസ്കാരവും ചരിത്രവും സൃഷ്ടിച്ചു.

എഴുത്തിന്റെയും വായനയുടെയും ആ വസന്തകാലത്തേക്ക് ഒരിക്കൽക്കൂടി തിരിച്ചു പോകാനൊരുങ്ങുകയാണു കോഴിക്കോട്. ഇന്ത്യയിലെ ആദ്യത്തെ സാഹിത്യനഗരമായി യുനെസ്കോ തിരഞ്ഞെടുത്ത കോഴിക്കോടിനെ അക്ഷരങ്ങളുടെ വിസ്മയലോകമാക്കാൻ കോർപറേഷനും എഴുത്തുകാരും ചേർന്നു വിപുലമായ പദ്ധതികൾക്കു തുടക്കമിടുന്നു.

ADVERTISEMENT

സാഹിത്യനഗരത്തിന് അഭിവാദ്യമർപ്പിച്ചു കോഴിക്കോട് മലയാള മനോരമ അങ്കണത്തിൽ ഭാഷാപോഷിണി സംഘടിപ്പിച്ച കോലായച്ചർച്ചയിൽ അതു സംബന്ധിച്ച പുതു ആലോചനകൾക്കും തുടക്കമായി. സാഹിത്യനഗര പദവി സ്വന്തമാക്കാനുള്ള പരിശ്രമങ്ങൾക്കു മുൻകയ്യെടുത്ത മേയർ ബീന ഫിലിപ് ചർച്ചയ്ക്കു തുടക്കമിട്ടു.

കോഴിക്കോടിന്റെ സ്നേഹത്തിന്റെയും സർഗാത്മകമായ കൂട്ടായ്മയുടെയും വിജയമാണു യുനെസ്കോയുടെ അംഗീകാരം നേടിത്തന്നതെന്നു മേയർ ചൂണ്ടിക്കാട്ടി. എഴുത്തും വായനയുമായി ബന്ധപ്പെട്ട എല്ലാ ആവിഷ്കാരങ്ങൾക്കും വേദിയാവാൻ കടലിനോടു ചേർന്നൊരു സാഹിത്യസമുച്ചയം എന്ന സ്വപ്നമാണ് പ്രഫ. കൽപറ്റ നാരായണൻ പങ്കുവച്ചത്. 

ഖസാക്കിലെ രവിയും രണ്ടാമൂഴത്തിലെ ഭീമനുമുൾപ്പെടെയുള്ള അനശ്വര കഥാപാത്രങ്ങളുടെ മെഴുകുപ്രതിമകളും, കാറ്റും മഴയും വെയിലും തൊട്ടറിയാവുന്ന ചില്ലുജാലകങ്ങളുമുണ്ടായിരുന്നു ആ സ്വപ്നത്തിൽ. കേരളത്തിലെ മുഴുവൻ എഴുത്തുകാരുടെയും ജീവിതം പുതുതലമുറയ്ക്കു പരിചയപ്പെടുത്തുന്ന സാഹിത്യ മ്യൂസിയത്തിന്റെ ആവശ്യകതയാണ് ഡോ.എം.എം.ബഷീർ ചൂണ്ടിക്കാട്ടിയത്.

ഭരണാനുമതിയും തറവാടകയും മൈക്കുകൂലിയുമില്ലാതെ ആർക്കും സ്വന്തം കല ആവിഷ്കരിക്കാനുള്ള പൊതുപീഠങ്ങൾ കെട്ടിപ്പടുക്കണമെന്നു നിർദേശിച്ചതു കവി പി.കെ.ഗോപി. അനുദിനം ഇല്ലാതായിക്കൊണ്ടിരിക്കുന്ന ചരിത്രാവശിഷ്ടങ്ങളെക്കുറിച്ചും, സ്മാരകമില്ലാത്ത ചരിത്രപുരുഷന്മാരെക്കുറിച്ചുമുള്ള വേദന പങ്കുവച്ചുകൊണ്ടാണ് എം.എൻ.കാരശ്ശേരി പറഞ്ഞു തുടങ്ങിയത്.

ADVERTISEMENT

വില്യം ലോഗന്റെയോ അപ്പു നെടുങ്ങാടിയുടെയോ വാഗ്ഭടാനന്ദന്റെയോ ഒരു ചിത്രം പോലും കാണാനില്ലാത്ത കോഴിക്കോടിനെക്കുറിച്ചും കാരശ്ശേരി പറഞ്ഞു. എഴുത്തുകാർക്ക് സ്വതന്ത്രമായി കൂടിയിരിക്കാനൊരു സാംസ്കാരിക ഇടം ഉണ്ടാവേണ്ടതിനെക്കുറിച്ചു തന്നെയാണു ഡോ.മിനി പ്രസാദിനും പറയാനുണ്ടായിരുന്നത്.

കോഴിക്കോടിന്റെ സാഹിത്യജീവിതം അനുദിനം രേഖപ്പെടുത്തുന്നൊരു വെബ് സൈറ്റ് എന്ന ആശയം മുന്നോട്ടുവച്ചതു കെ.സി.നാരായണൻ. കോഴിക്കോട്ടെ സാംസ്കാരിക ചരിത്രം കോലായകളുടേതു മാത്രമല്ല, ‘സൈക്കോ’ പോലുള്ള ബദൽ പ്രസിദ്ധീകരണങ്ങളുടേതു കൂടിയാകേണ്ടതുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു.

ഇന്ത്യയിലെ തന്നെ ഏക സാഹിത്യനഗരം എന്ന പദവി മുൻനിർത്തി, പുതിയ കോഴിക്കോടിന്റെ രൂപകൽപനയ്ക്കു കേന്ദ്ര സാഹിത്യ അക്കാദമിയുടെ സഹായം തേടണമെന്നായിരുന്നു കെ.പി.രാമനുണ്ണിയുടെ നിർദേശം. 

സാഹിത്യനഗരം എന്ന പദവിയുടെ പ്രാധാന്യവും പ്രസക്തിയും പുതുലമുറയെ ബോധ്യപ്പെടുത്താൻ യുവാക്കൾക്കായി പ്രത്യേക സാഹിത്യോത്സവവും ശിൽപശാലയും വേണമെന്ന നിർദേശമാണു ഡോ.കെ.ശ്രീകുമാർ മുന്നോട്ടുവച്ചത്. 

ADVERTISEMENT

പരിഷ്കൃത സമൂഹങ്ങളിൽ വളർച്ചയുടെ ഘട്ടങ്ങളിൽ ഭരണകൂടങ്ങൾ എഴുത്തുകാരെ കൂടെ നിർത്താറുണ്ടായിരുന്നുവെന്നു യു.കെ.കുമാരൻ പറഞ്ഞു.  കോഴിക്കോട്ടെ നഗരവികസനത്തിൽ എഴുത്തുകാരുൾപ്പെടുന്ന സാംസ്കാരിക പ്രവർത്തകരുടെ അഭിപ്രായങ്ങൾ ഭരണാധികാരികൾ പരിഗണിക്കാതിരുന്നതു കൊണ്ടുള്ള ദൂഷ്യങ്ങളും അദ്ദേഹം ഉദാഹരിച്ചു.

ആർക്കും പ്രവേശിക്കാവുന്ന ലൈബ്രറിയും സാഹിത്യമ്യൂസിയവും സാംസ്കാരിക പ്രവർത്തനങ്ങൾ സ്വതന്ത്രമായി നടത്താനുള്ള ഇടവും അത്യാവശ്യമാണെന്നു തന്നെയാണു ഷീല ടോമിക്കു പറയാനുണ്ടായിരുന്നത്. 

എഴുത്തുകാരുടെ വീടുകൾ‌ ഉപേക്ഷിക്കപ്പെടുന്നതിനെക്കുറിച്ചുള്ള വേദന പങ്കുവച്ചത് ഡോ.കെ.വി.സജയ്. കുട്ടിക്കൃഷ്ണമാരാർക്കു സ്മാരകമില്ലാത്ത, ആർ.രാമചന്ദ്രന്റെ ചരമവാർഷികം ഓർത്തുവയ്ക്കാൻ സമയമില്ലാത്ത കോഴിക്കോടിനെക്കുറിച്ചുള്ള ഉൽക്കണ്ഠയും അദ്ദേഹം പ്രകടിപ്പിച്ചു. 

കോഴിക്കോടിനു സാഹിത്യനഗര പദവി ലഭ്യമാക്കാനുള്ള സാങ്കേതിക നടപടിക്രമങ്ങൾക്കു നേതൃത്വം നൽകിയ എൻഐടി അധ്യാപകൻ ഡോ.സി.മുഹമ്മദ് ഫിറോസ് തുടർസാധ്യതകൾ പ്രായോഗികമാക്കാനും കൃത്യമായ ഒരുക്കങ്ങൾ വേണ്ടതിന്റെ ആവശ്യം ഊന്നിപ്പറഞ്ഞു. 

ഭാഷാപോഷിണി എ‍ഡിറ്റർ ഇൻ ചാർ‌ജ് ജോസ് പനച്ചിപ്പുറം അധ്യക്ഷത വഹിച്ചു. ലിജീഷ് കുമാർ, മലയാള മനോരമ ചീഫ് ന്യൂസ് എ‍ഡിറ്റർ പി.ജെ.ജോഷ്വ എന്നിവരും ചർച്ചയുടെ ഭാഗമായി.