താമരശ്ശേരി ∙ മാരക ലഹരി മരുന്നായ 63 ഗ്രാം എംഡിഎംഎയുമായി മൊത്തവിൽപനക്കാരനായ യുവാവിനെ ഹോം സ്റ്റേയിൽ നിന്ന് കോഴിക്കോട് റൂറൽ എസ്പി ഡോ. അരവിന്ദ് സുകുമാറിന്റെ കീഴിലുള്ള പ്രത്യേക സംഘം പിടികൂടി. താമരശ്ശേരി അമ്പയത്തോട് ഇരട്ടപറമ്പിൽ ആഷിഖിനെയാണ് (33) 3 ലക്ഷത്തോളം രൂപ വില വരുന്ന ലഹരിമരുന്നുമായി ഇന്നലെ വൈകിട്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

താമരശ്ശേരി ∙ മാരക ലഹരി മരുന്നായ 63 ഗ്രാം എംഡിഎംഎയുമായി മൊത്തവിൽപനക്കാരനായ യുവാവിനെ ഹോം സ്റ്റേയിൽ നിന്ന് കോഴിക്കോട് റൂറൽ എസ്പി ഡോ. അരവിന്ദ് സുകുമാറിന്റെ കീഴിലുള്ള പ്രത്യേക സംഘം പിടികൂടി. താമരശ്ശേരി അമ്പയത്തോട് ഇരട്ടപറമ്പിൽ ആഷിഖിനെയാണ് (33) 3 ലക്ഷത്തോളം രൂപ വില വരുന്ന ലഹരിമരുന്നുമായി ഇന്നലെ വൈകിട്ട് 4.30നു പുതുപ്പാടി മണൽവയൽ ഒറ്റക്കരയിലുള്ള ഹോം സ്റ്റേയിൽ നിന്നും പൊലീസ് പിടികൂടിയത്. കോഴിക്കോട്, വയനാട് ജില്ലകളിൽ വിൽപ്പനക്കനക്ക് എത്തിച്ചതാണ് എംഡിഎംഎ. ബാംഗ്ലൂരിൽ നിന്നും മൊത്തമായി എത്തിച്ചു ചെറുകിട വിൽപനക്കാർക്ക് എത്തിച്ചു കൊടുക്കുകയാണ് ചെയ്യുന്നത്. വർഷങ്ങളായി പൊലീസിന്റെയും എക്സൈസിന്റെയും നോട്ടപ്പുള്ളിയായിരുന്നു പ്രതി. 

ചെറുകിട വിൽപനയ്ക്കായി യുവാക്കളുടെ ഒരു സംഘവും പ്രതിയുടെ തണലിൽ ഉണ്ട്. താമരശ്ശേരി കേന്ദ്രീകരിച്ചു ലഹരിമരുന്നു വിൽപന നടത്തുന്ന സംഘത്തിലെ പ്രധാനിയായ പ്രതി കോളജ് വിദ്യാർഥികൾക്കിടയിലും വിൽപന നടത്തി വന്നിരുന്നു. താമരശ്ശേരിയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ 32 ഗ്രാം വ്യാജ സ്വർണം പണയം വച്ച് ,60,000 രൂപ തട്ടിയെടുത്തതിനു ഡിസംബറിൽ പ്രതിക്കെതിരെ കേസുണ്ട്. റിസോർട്ടുകളിലും ക്വാർട്ടേഴ്‌സ്കളിലും മാറി മാറി താമസിച്ചാണു പ്രതി ലഹരിമരുന്ന് കച്ചവടം വിപുലപ്പെടുത്തുന്നത്. താമരശ്ശേരി ഡിവൈഎസ്പി, പി.പ്രമോദിന്റെ നേതൃത്വത്തിൽ താമരശ്ശേരി എസ്ഐ സജേഷ്.സി.ജോസ്, സ്‌പെഷൽ സ്‌ക്വാഡ് എസ്ഐ മാരായ രാജീവ്‌ ബാബു, പി.ബിജു, ഷിബിൽ ജോസഫ്, കെ. മനോജ്‌, സീനിയർ സിപിഒ മാരായ എൻ.എം.ജയരാജ്, പി.പി. ജിനീഷ്, എം.അബ്ദുൽ റഫീഖ്, വി. സുധീഷ്, പി.പി. ഷിനോജ്, പി.കെ.ലിനീഷ്, എ. രാകേഷ് എന്നിവരടങ്ങിയ സംഘമാണു പ്രതിയെ പിടികൂടിയത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT