ചക്കിട്ടപാറ ∙ വർധിച്ചു വരുന്ന ഊർജ ആവശ്യങ്ങൾക്കും സ്വയംപര്യാപ്തതയ്ക്കുമായി ഊർജ രംഗത്ത് സുസ്ഥിരത ഉറപ്പുവരുത്താനുള്ള ശ്രമം സർക്കാർ നടത്തിവരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 6 മെഗാവാട്ടിന്റെ പെരുവണ്ണാമൂഴി ചെറുകിട ജലവൈദ്യുത പദ്ധതിയുടെ ഉദ്ഘാടനം ഓൺലൈനിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.2016 മുതൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചക്കിട്ടപാറ ∙ വർധിച്ചു വരുന്ന ഊർജ ആവശ്യങ്ങൾക്കും സ്വയംപര്യാപ്തതയ്ക്കുമായി ഊർജ രംഗത്ത് സുസ്ഥിരത ഉറപ്പുവരുത്താനുള്ള ശ്രമം സർക്കാർ നടത്തിവരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 6 മെഗാവാട്ടിന്റെ പെരുവണ്ണാമൂഴി ചെറുകിട ജലവൈദ്യുത പദ്ധതിയുടെ ഉദ്ഘാടനം ഓൺലൈനിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.2016 മുതൽ ജലവൈദ്യുത പദ്ധതിയിൽ‌ 50.6 മെഗാവാട്ട് അധികം ഉൽപാദിപ്പിക്കാൻ സാധിച്ചു. സൗരോർജത്തെ ഊർജ ആവശ്യത്തിനായി ഉപയോഗിക്കാൻ സൗരപദ്ധതിയും സർക്കാർ നടത്തി വരുന്നുണ്ട്. 938 മെഗാവാട്ടിന്റെ സൗരോർജ നിലയങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. 2025 ആകുമ്പോഴേക്കും കേരളത്തിന്റെ വൈദ്യുതി ആവശ്യകതയുടെ 40% പുനരുപയോഗ സാധ്യത ഉള്ള സ്രോതസ്സുകളിൽനിന്ന് ലഭ്യമാക്കാനാണ് ശ്രമിക്കുന്നത്.

അതിന് പെരുവണ്ണാമൂഴി ജലവൈദ്യുത പദ്ധതി സഹായകരമാകും –അദ്ദേഹം പറഞ്ഞു.മന്ത്രി കെ.കൃഷ്ണൻകുട്ടി അധ്യക്ഷത വഹിച്ചു. മന്ത്രി പി.എ.മുഹമ്മദ് റിയാസ് മുഖ്യ പ്രഭാഷണം നടത്തി. ടി.പി.രാമകൃഷ്ണൻ‌ എംഎൽഎ മുഖ്യാതിഥി ആയിരുന്നു. കെഎസ്ഇബി കോഴിക്കോട് ചീഫ് എൻജിനീയർ വി.വി.ഹരിദാസ് റിപ്പോർട്ട് അവതരിപ്പിച്ചു.പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി.ബാബു, ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിൽ, വൈസ് പ്രസിഡന്റ് ചിപ്പി മനോജ്, ബ്ലോക്ക് മെംബർ ഗിരിജ ശശി, മെംബർ വിനിഷ ദിനേശൻ, കെഎസ്ഇബി ഡയറക്ടർ ജി.സജീവ്, കെഎസ്ഇബി ഡപ്യൂട്ടി ചീഫ് എൻജിനീയർ ഡി.സുരേഷ് കുമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എ.ജി.ഭാസ്കരൻ, റെജി കോച്ചേരി, ടോമി അമ്പാട്ട്, കെ.കെ.അബ്ദുല്ല, ബിജു ചെറുവത്തൂർ, ബാബു പുതുപ്പറമ്പിൽ, കുഞ്ഞമ്മദ് പെരുഞ്ചേരി, ബേബി കാപ്പുകാട്ടിൽ എന്നിവർ പ്രസംഗിച്ചു.

ADVERTISEMENT

എല്ലാ കൃഷിക്കും ജലസേചനസൗകര്യം നൽകും: മന്ത്രി
ചക്കിട്ടപാറ ∙ കർഷകരുടെ വരുമാനം വർധിപ്പിക്കാനായി എല്ലാ കൃഷിക്കും ജലസേചനത്തിന് കെഎസ്ഇബി സൗകര്യവും ചെയ്തു കൊടുക്കുമെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു. പെരുവണ്ണാമൂഴി ചെറുകിട ജലവൈദ്യുത പദ്ധതി ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു മന്ത്രി. ശിലാഫലകം അനാഛാദനവും പവർഹൗസ് ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. പെരുവണ്ണാമൂഴി പദ്ധതിയിൽ ഉൽപാദന ശേഷം പുറന്തള്ളുന്ന ജലം ഉപയോഗിച്ച് പുതിയ പദ്ധതിയെ സംബന്ധിച്ച് ചർച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT