പയ്യോളി∙ നഗരസഭയിൽ പോളിടെക്നിക് അനുവദിക്കുകയെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. നഗരസഭയിലെ തീരദേശത്ത് സ്ഥിതിചെയ്യുന്ന ഗവ.ടെക്നിക്കൽ ഹൈസ്കൂൾ കേന്ദ്രീകരിച്ച് പോളിടെക്നിക് ആരംഭിക്കാൻ ആവശ്യമായ എല്ലാ ഭൗതിക സാഹചര്യവും ഉണ്ട്. നിലവിൽ കോഴിക്കോടും കണ്ണൂരിലുമാണ് സർക്കാർ മേഖലയിൽ പോളിടെക്നിക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പയ്യോളി∙ നഗരസഭയിൽ പോളിടെക്നിക് അനുവദിക്കുകയെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. നഗരസഭയിലെ തീരദേശത്ത് സ്ഥിതിചെയ്യുന്ന ഗവ.ടെക്നിക്കൽ ഹൈസ്കൂൾ കേന്ദ്രീകരിച്ച് പോളിടെക്നിക് ആരംഭിക്കാൻ ആവശ്യമായ എല്ലാ ഭൗതിക സാഹചര്യവും ഉണ്ട്. നിലവിൽ കോഴിക്കോടും കണ്ണൂരിലുമാണ് സർക്കാർ മേഖലയിൽ പോളിടെക്നിക് ഉള്ളത്.പയ്യോളിയിൽ പോളിടെക്നിക് അനുവദിച്ചാൽ നഗരസഭയിലെയും സമീപ പഞ്ചായത്തുകളിലെയും സാങ്കേതിക വിദ്യാഭ്യാസത്തിൽ തൽപരരായ വിദ്യാർഥികൾക്ക് അനുഗ്രഹമാകും. പയ്യോളി മേഖലയിൽ നിന്നുള്ള നൂറുകണക്കിനു വിദ്യാർഥികൾ ഉപരിപഠനത്തിന് ദൂരെ ദിക്കുകളിൽ പോകേണ്ടി വരുന്നു.1983ൽ ആരംഭിച്ച  ഗവ. ടെക്നിക്കൽ ഹൈസ്കൂൾ 2005 മുതൽ സ്വന്തം കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. ഇരുനൂറിലേറെ കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. 

സ്വകാര്യ വ്യക്തി സൗജന്യമായി നൽകിയ അഞ്ചര ഏക്കർ സ്ഥലം ടെക്നിക്കൽ ഹൈസ്കൂളിന് സ്വന്തമായുണ്ട്. അതിൽ വർക‌്ഷോപ്പ് ഉൾപ്പെടെയുള്ള വിശാലമായ കെട്ടിടങ്ങളും ഉണ്ട്. 10 വർഷം മുൻപ് സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് റീജനൽ ഡയറക്ടർ ഇവിടെ സ്ഥല പരിശോധന നടത്തി പോളിടെക്നിക്കിന് അനുയോജ്യമാണെന്ന് റിപ്പോർട്ട് നൽകിയിരുന്നു. അന്നത്തെ പിടിഎ കമ്മിറ്റിയുടെ അപേക്ഷയുടെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ടവർ അന്വേഷണം നടത്തിയിരുന്നു. പയ്യോളിയിൽ പോളിടെക്നിക് എന്നത് നാട്ടുകാരുടെ ദീർഘകാലത്തെ ആവശ്യമാണ്. കോഴിക്കോടിനും കണ്ണൂരിനും ഇടയ്ക്ക് സർക്കാർ‌ അധീനതയിൽ പോളിടെക്നിക് വേറെയില്ല. പോളിടെക്നിക് ആരംഭിക്കാൻ പറ്റിയ ഭൗതിക സാഹചര്യം നിലവിൽ പയ്യോളി ഗവ. ടെക്നിക്കൽ ഹൈസ്കൂളിനുണ്ട്. ആവശ്യം എംഎൽഎയുടെയും മന്ത്രിയുടെയും ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്.