കോഴിക്കോട് ∙ കോഴിക്കോട് വിമാനത്താവളത്തിൽ വലിയ വിമാനങ്ങളുടെ സർവീസ് ഉടൻ പുനരാരംഭിക്കണമെന്ന് മലബാർ ഡവലപ്മെന്റ് ഫോറം സംഘടിപ്പിച്ച ‘നാളെയുടെ കോഴിക്കോട്– ജനകീയ സദസ്സ് ’ ആവശ്യപ്പെട്ടു. കോഡ് ഇ വിമാനങ്ങൾക്ക് 1800 മീറ്റർ റൺവേയിൽ സുഗമമായി സർവീസ് നടത്താമെന്നു വ്യോമയാന മേഖലയിലെ വിദഗ്ധർ കണ്ടെത്തിയതാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് ∙ കോഴിക്കോട് വിമാനത്താവളത്തിൽ വലിയ വിമാനങ്ങളുടെ സർവീസ് ഉടൻ പുനരാരംഭിക്കണമെന്ന് മലബാർ ഡവലപ്മെന്റ് ഫോറം സംഘടിപ്പിച്ച ‘നാളെയുടെ കോഴിക്കോട്– ജനകീയ സദസ്സ് ’ ആവശ്യപ്പെട്ടു. കോഡ് ഇ വിമാനങ്ങൾക്ക് 1800 മീറ്റർ റൺവേയിൽ സുഗമമായി സർവീസ് നടത്താമെന്നു വ്യോമയാന മേഖലയിലെ വിദഗ്ധർ കണ്ടെത്തിയതാണ്.  കരിപ്പൂരിൽ നിലവിൽ 74 പിസിഎൻ പ്രതല ശക്തിയുള്ള 2760 മീറ്റർ റൺവേ ഉണ്ട്.

എന്നിട്ടും 2020 ഓഗസ്റ്റിലെ വിമാന അപകടത്തിന്റെ പേരിൽ വലിയ വിമാനങ്ങളുടെ സർവീസ് നിർത്തിവച്ച നടപടി ന്യായീകരിക്കാൻ കഴിയുന്നതല്ലെന്നും ജനകീയ സദസ്സ് അഭിപ്രായപ്പെട്ടു. എയിംസ് ബാലുശ്ശേരി കിനാലൂരിൽ സ്ഥാപിക്കാൻ ഉടൻ നടപടി സ്വീകരിക്കണം. ബേപ്പൂർ തുറമുഖ വികസനം സമയബന്ധിതമായി നടപ്പാക്കുക, നഗരത്തിലെ വർധിച്ചു വരുന്ന ഗതാഗത കുരുക്ക് ഒഴിവാക്കാൻ മെട്രോ റെയിൽ പദ്ധതി നടപ്പാക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. മലബാർ ഡവലപ്മെന്റ് ഫോറം പ്രസിഡന്റ് കെ.എം.ബഷീർ അധ്യക്ഷത വഹിച്ചു. ഫോറത്തിന്റെ ബ്രോഷർ എളമരം കരീം എംപി പ്രകാശനം ചെയ്തു.

ADVERTISEMENT

വിമാനത്താവളത്തിന്റെയും കോഴിക്കോട് റെയിൽവേ സ്റ്റേഷന്റെയും കാര്യത്തിൽ കേന്ദ്രം കടുത്ത അവഗണനയാണ് തുടരുന്നതെന്ന് എളമരം കരീം എംപി കുറ്റപ്പെടുത്തി. മലബാർ ഗോൾഡ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ എം.പി.അഹമ്മദ് ജനകീയ സദസ്സ് ഉദ്ഘാടനം ചെയ്തു. മാതൃഭൂമി ചെയർമാൻ പി.വി.ചന്ദ്രൻ, എയർപോർട്ട് അതോറിറ്റി റിട്ട.എക്സിക്യൂട്ടീവ് ഡയറക്ടർ പ്രദീപ് കണ്ടോത്ത്, സി.ഇ.ചാക്കുണ്ണി, ഡോ.കെ.മൊയ്തു, ഡോ.കെ.കുഞ്ഞാലി, എ.സജീവൻ, കമാൽ വരദൂർ, നവാസ് പൂനൂർ, ഖൈസ് അഹമ്മദ് എന്നിവർ പ്രസംഗിച്ചു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT