ദേശീയപാത നിർമാണം: വേങ്ങേരി ജംക്‌ഷനിൽ ഓവർപാസ് നിർമാണം പുനരാരംഭിച്ചു
കോഴിക്കോട് ∙ ദേശീയപാത 6 വരി നിർമാണവുമായി ബന്ധപ്പെട്ടു വേങ്ങേരി ജംക്‌ഷനിൽ നിർത്തിവച്ച ഓവർപാസ് നിർമാണം പുനരാരംഭിച്ചു. ഓവർപാസിനായി മണ്ണെടുത്തപ്പോൾ റോഡിന്റെ നടുവിൽ കൂറ്റൻ ജപ്പാൻ കുടിവെള്ള പൈപ്പ് തടസ്സമായതോടെയാണു കഴിഞ്ഞ ജനുവരി 31 നു നിർമാണം നിർത്തിവച്ചത്. ഇതോടെ കോഴിക്കോട് – ബാലുശ്ശേരി റൂട്ടിൽ

കോഴിക്കോട് ∙ ദേശീയപാത 6 വരി നിർമാണവുമായി ബന്ധപ്പെട്ടു വേങ്ങേരി ജംക്‌ഷനിൽ നിർത്തിവച്ച ഓവർപാസ് നിർമാണം പുനരാരംഭിച്ചു. ഓവർപാസിനായി മണ്ണെടുത്തപ്പോൾ റോഡിന്റെ നടുവിൽ കൂറ്റൻ ജപ്പാൻ കുടിവെള്ള പൈപ്പ് തടസ്സമായതോടെയാണു കഴിഞ്ഞ ജനുവരി 31 നു നിർമാണം നിർത്തിവച്ചത്. ഇതോടെ കോഴിക്കോട് – ബാലുശ്ശേരി റൂട്ടിൽ ഗതാഗതക്കുരുക്കായി. ഗുരുതര സാഹചര്യം തുടരുന്നതിൽ ദേശീയപാത കരാർ കമ്പനിയായ കെഎംസി തൽക്കാലം പാലം പകുതി പൂർത്തീകരിച്ച് ഗതാഗതത്തിനു തുറന്നുകൊടുക്കാനാണ് നീക്കം. 45 മീറ്റർ വീതിയുള്ള ഓവർപാസിന്റെ 20 മീറ്റർ വീതിയിൽ 6 ഗർഡർ സ്ഥാപിച്ചു പകുതി പാലം പൂർത്തീകരിക്കാനാണു ശ്രമം. തുടർന്നു റോഡ് ഗതാഗതത്തിനു തുറക്കുമെന്നു നിർമാണ കമ്പനി അറിയിച്ചു.
പൈപ്പ് മാറ്റി സ്ഥാപിക്കുന്നതിനു ജല അതോറിറ്റി 5 കോടി രൂപയ്ക്കുള്ള എസ്റ്റിമേറ്റ് തയാറാക്കി കഴിഞ്ഞയാഴ്ച ദേശീയപാതാ വിഭാഗത്തിനു നൽകിയിരുന്നു. ഇതിന്റെ അനുമതിക്കായി കേന്ദ്ര സർക്കാരിന് അയച്ചിട്ടുണ്ട്. അനുമതി വൈകുമെന്നതിനാലാണ് കരാർ കമ്പനിയായ കെഎംസി നേരിട്ട് ഗതാഗതക്കുരുക്കഴിക്കാൻ പുതിയ രീതി ആരംഭിച്ചത്. നിലവിൽ കോഴിക്കോട് ഭാഗത്തു നിന്നു വേങ്ങേരിയിലേക്കു 27 മീറ്റർ നീളത്തിലും 45 മീറ്റർ വീതിയിലുമാണ് ഓവർപാസ് നിർമിക്കുന്നത്. ഇതിൽ കോഴിക്കോട് ഭാഗത്തു നിന്നു ദേശീയപാതയുടെ പകുതി വരെ പാലം പൂർത്തിയായി. ബാക്കി ഭാഗം 13.5 മീറ്റർ നീളത്തിൽ 22 മീറ്റർ വീതിയിലുമാണ് ബാലുശ്ശേരി റോഡിനോടു ചേർത്തു നിർമിക്കുന്നത്. ഇതു പൂർത്തിയായാൽ ഗതാഗതത്തിനു തുറക്കും. കേന്ദ്ര അനുമതി ലഭിച്ചാൽ പൈപ്പ് മാറ്റി ബാക്കി ഭാഗം പാലം നിർമാണം പൂർത്തീകരിക്കുമെന്നു കരാർ കമ്പനി അറിയിച്ചു.