മുണ്ടവയലിലും പുലി?; വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമ നടപടി
കുറ്റ്യാടി∙ മരുതോങ്കര പഞ്ചായത്തിലെ മുണ്ടവയൽ ഭാഗത്തും പുലിയെ കണ്ടതായി അഭ്യൂഹം. തടത്തിൽ ജിമ്മിച്ചന്റെ വീട്ടുകാരാണ് പുലിയെപ്പോലുള്ള ജീവി രാത്രി ഓടിപ്പോകുന്നതായി കണ്ടത്. മുണ്ടവയൽ പ്രദേശത്ത് പുലിയെ കണ്ട സാഹചര്യത്തിൽ ഇവിടെ കൂട് സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.അതേ സമയം, മലയോര മേഖലയിലെ ജനങ്ങൾ

കുറ്റ്യാടി∙ മരുതോങ്കര പഞ്ചായത്തിലെ മുണ്ടവയൽ ഭാഗത്തും പുലിയെ കണ്ടതായി അഭ്യൂഹം. തടത്തിൽ ജിമ്മിച്ചന്റെ വീട്ടുകാരാണ് പുലിയെപ്പോലുള്ള ജീവി രാത്രി ഓടിപ്പോകുന്നതായി കണ്ടത്. മുണ്ടവയൽ പ്രദേശത്ത് പുലിയെ കണ്ട സാഹചര്യത്തിൽ ഇവിടെ കൂട് സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.അതേ സമയം, മലയോര മേഖലയിലെ ജനങ്ങൾ വന്യമൃഗ ഭീതിയിൽ കഴിയുമ്പോൾ വ്യാജവാർത്തകൾ സമൂഹമാധ്യമങ്ങളിലും മറ്റും പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമ നടപടിയെടുക്കുമെന്ന് കുറ്റ്യാടി ഫോറസ്റ്റ് റേഞ്ച് ഓഫിസർ നിഖിൽ ജെറോം അറിയിച്ചു.
പുലിയെ കണ്ടതായി നാട്ടുകാർ പറയുന്ന പ്രദേശങ്ങളിൽ പൃക്കൻതോട് ഒഴികെ മറ്റു സ്ഥലങ്ങളിൽ നിന്ന് കാൽപാടുകൾ കണ്ടെത്തിയിട്ടില്ല. പൃക്കൻതോട് ഭാഗത്ത് കൂടും മറ്റു സ്ഥലങ്ങളിലുമായി 6 നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട് ഈ മേഖലയിൽ വനം വകുപ്പ് ശക്തമായ നിരീക്ഷണം നടത്തി വരുന്നുണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും റേഞ്ച് ഓഫിസർ അറിയിച്ചു.