സൂര്യകാന്തി ശോഭയിൽ കൂത്താളി ജില്ലാ കൃഷി ഫാം
ചക്കിട്ടപാറ ∙ പരിസ്ഥിതി സൗഹൃദ കൃഷിയിലൂടെ സൂര്യകാന്തി കൃഷി ചെയ്ത് കൂവപ്പൊയിലിലെ കൂത്താളി ജില്ലാ കൃഷി ഫാം മാതൃകയായി. ഫാമിന്റെ 75 സെന്റ് ഭൂമിയിലാണ് വകുപ്പ് ഫണ്ട് ഉപയോഗിച്ച് കൃഷി ആരംഭിച്ചത്. മാഹികോ ബ്ലാക്ക് ഇനം വിത്താണ് ഫീൽഡ് ഒന്നിൽ കൃഷിയിറക്കിയത്. തേനീച്ച കൃഷി ഉൾപ്പെടെയുള്ള കൃഷിക്ക് ഉപകാരപ്രദമാക്കുക,

ചക്കിട്ടപാറ ∙ പരിസ്ഥിതി സൗഹൃദ കൃഷിയിലൂടെ സൂര്യകാന്തി കൃഷി ചെയ്ത് കൂവപ്പൊയിലിലെ കൂത്താളി ജില്ലാ കൃഷി ഫാം മാതൃകയായി. ഫാമിന്റെ 75 സെന്റ് ഭൂമിയിലാണ് വകുപ്പ് ഫണ്ട് ഉപയോഗിച്ച് കൃഷി ആരംഭിച്ചത്. മാഹികോ ബ്ലാക്ക് ഇനം വിത്താണ് ഫീൽഡ് ഒന്നിൽ കൃഷിയിറക്കിയത്.
തേനീച്ച കൃഷി ഉൾപ്പെടെയുള്ള കൃഷിക്ക് ഉപകാരപ്രദമാക്കുക, പരിസ്ഥിതി സൗഹൃദ കീടനിയന്ത്രണം, ടൂറിസ്റ്റുകൾക്ക് ഫോട്ടോയെടുക്കാൻ സൗകര്യമൊരുക്കുക, കുറഞ്ഞ വിലയ്ക്ക് കർഷകർക്ക് വിത്ത് ലഭ്യമാക്കുക എന്നിവയാണ് സൂര്യകാന്തി കൃഷിയിൽ ലക്ഷ്യമിട്ടതെന്നു ഫാം സൂപ്രണ്ട് കെ.വി.നൗഷാദ് പറഞ്ഞു.80 ദിവസമാകുമ്പോൾ പുഷ്പിക്കുന്ന സൂര്യകാന്തി 120 ദിവസം കൊണ്ട് വിളവെടുക്കാൻ കഴിയും. ഇത്തവണ പരീക്ഷണാടിസ്ഥാനത്തിൽ വിജയിച്ച കൃഷി വരും വർഷങ്ങളിൽ വിപുലീകരിക്കും.