ബില്ലുകൾ പാസാക്കാത്തതിൽ പ്രതിഷേധം; വടകര സബ് ട്രഷറിയിൽ ജനപ്രതിനിധികളുടെ കുത്തിയിരിപ്പ്
വടകര ∙ ബില്ലുകൾ പാസാക്കാത്തതിൽ പ്രതിഷേധിച്ച് കെ.കെ.രമ എംഎൽഎയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ജനപ്രതിനിധികൾ സബ് ട്രഷറിയിൽ കുത്തിയിരിപ്പു സമരം നടത്തി. പദ്ധതി നിർവഹണം പൂർത്തീകരിച്ച് കൃത്യമായി ബില്ല് സമർപ്പിച്ചിട്ടും അനുവദിച്ച ഫണ്ട് പാസാക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു സമരം. 25 വരെ സമർപ്പിച്ച ബില്ലുകൾ

വടകര ∙ ബില്ലുകൾ പാസാക്കാത്തതിൽ പ്രതിഷേധിച്ച് കെ.കെ.രമ എംഎൽഎയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ജനപ്രതിനിധികൾ സബ് ട്രഷറിയിൽ കുത്തിയിരിപ്പു സമരം നടത്തി. പദ്ധതി നിർവഹണം പൂർത്തീകരിച്ച് കൃത്യമായി ബില്ല് സമർപ്പിച്ചിട്ടും അനുവദിച്ച ഫണ്ട് പാസാക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു സമരം. 25 വരെ സമർപ്പിച്ച ബില്ലുകൾ പാസാക്കാൻ ഉത്തരവുണ്ടെങ്കിലും വടകര ട്രഷറിയിൽ മിക്ക പഞ്ചായത്തുകളുടെ ബില്ലുകളും പാസാക്കിയിട്ടില്ലെന്ന് ജനപ്രതിനിധികൾ കുറ്റപ്പെടുത്തി.
പഞ്ചായത്ത് പ്രസിഡന്റുമാരായ പി.ശ്രീജിത്ത് (ഒഞ്ചിയം), ടി.പി.മിനിക (ഏറാമല), വൈസ് പ്രസിഡന്റ് പി.റസീയ (ഒഞ്ചിയം), ഷുഹൈബ് കുന്നത്ത് (ഏറാമല), പഞ്ചായത്ത് അംഗങ്ങളായ പറമ്പത്ത് പ്രഭാകരൻ, ദീപുരാജ്, സുധീർ മഠത്തിൽ, ജൗഹർ വെള്ളികുളങ്ങര, ഷജിന കൊടക്കാട്, ജി.രജീഷ്, കെ.പി.സിന്ധു എന്നിവരാണ് ഇന്നലെ രാവിലെ മുതൽ ട്രഷറി ഓഫിസർ പി.വി.ജോണിയുടെ കാബിനിൽ കുത്തിയിരിപ്പ് നടത്തിയത്. വൈകിട്ടും ഇവർ തിരിച്ചു പോകാതായപ്പോൾ പൊലീസ് എത്തി. ക്യൂവിൽ ഉള്ള ബില്ലുകൾ പാസാക്കാമെന്നും ബാക്കി ബില്ലുകളുടെ കാര്യത്തിൽ ഉടൻ നടപടിയെടുക്കാമെന്നും ഉറപ്പ് നൽകിയതിനെ തുടർന്ന് സമരം അവസാനിപ്പിക്കുകയായിരുന്നു. എൻ.വേണു, കോട്ടയിൽ രാധാകൃഷ്ണൻ, ഒ.കെ.കുഞ്ഞബ്ദുല്ല എന്നിവർ ട്രഷറിയിലെത്തി. ബില്ലുകൾ പാസാക്കാതെ പഞ്ചായത്തുകൾക്ക് പണം നൽകി എന്നു പറയുന്ന സർക്കാർ പ്രസ്താവന കളവാണെന്ന് കെ.കെ.രമ പറഞ്ഞു.