കൂരാച്ചുണ്ട് ∙ പഞ്ചായത്തിലെ 10, 12 വാർഡുകളിലെ ജനങ്ങൾക്ക് ഉപകാരപ്രദമാകുംവിധം 8 വർഷം മുൻപ് ജലസേചന വകുപ്പ് നിർമിച്ച വട്ടച്ചിറ തോട്ടിലെ തടയണ നോക്കുകുത്തിയായി. തടയണയിൽ ഉപയോഗിച്ചിരുന്ന മരപ്പലക വെള്ളത്തിൽ ഒലിച്ചു പോയതും തടയണയ്ക്ക് ചോർച്ച സംഭവിച്ചതുമാണു 15 ലക്ഷത്തോളം രൂപ ചെലവഴിച്ച് നിർമിച്ച പദ്ധതി പാഴാകാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൂരാച്ചുണ്ട് ∙ പഞ്ചായത്തിലെ 10, 12 വാർഡുകളിലെ ജനങ്ങൾക്ക് ഉപകാരപ്രദമാകുംവിധം 8 വർഷം മുൻപ് ജലസേചന വകുപ്പ് നിർമിച്ച വട്ടച്ചിറ തോട്ടിലെ തടയണ നോക്കുകുത്തിയായി. തടയണയിൽ ഉപയോഗിച്ചിരുന്ന മരപ്പലക വെള്ളത്തിൽ ഒലിച്ചു പോയതും തടയണയ്ക്ക് ചോർച്ച സംഭവിച്ചതുമാണു 15 ലക്ഷത്തോളം രൂപ ചെലവഴിച്ച് നിർമിച്ച പദ്ധതി പാഴാകാൻ കാരണമായത്.

വട്ടച്ചിറ തടയണയിൽ ജലം ശേഖരിച്ചാൽ സമീപത്തെ കിണറുകൾ ഉൾപ്പെടെ ജലസ്രോതസ്സുകളിൽ വെള്ളം വർധിക്കുന്നത് ഒട്ടേറെ കുടുംബങ്ങൾക്ക് ഉപകാരപ്രദമായിരുന്നു. 8 വർഷം മുൻപ് നിർമിച്ച തടയണയിൽ കഴിഞ്ഞ 2 വർഷമായി വെള്ളം സംഭരിക്കാത്തതിനാൽ കിണറുകളിൽ വെള്ളം വറ്റിത്തുടങ്ങി. ജലസേചനത്തിനും തടയണയിലെ വെള്ളം ഉപയോഗിച്ചിരുന്നു. തോട്ടിലെ ജലം പൂർണമായും വറ്റിയതോടെ വട്ടച്ചിറ മേഖലയിൽ കുടിവെള്ള പ്രശ്നം രൂക്ഷമാണ്. ജലസേചന വകുപ്പ്, പഞ്ചായത്ത് അധികൃതർ തടയണ നവീകരണത്തിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.