കോഴിക്കോട് ജില്ലയിൽ ഇന്ന് (03-04-2024); അറിയാൻ, ഓർക്കാൻ
വോളിബോൾ കോച്ചിങ് ക്യാംപ്: നടുവണ്ണൂർ ∙ ചെറുക്കാട് സംഗമം വോളിബോൾ ക്ലബ്ബിന്റെ നേതൃത്വത്തിൽ ആരംഭിച്ച കോച്ചിങ് ക്യാംപ് സി.കെ.ശശി ഉദ്ഘാടനം ചെയ്തു. ആൺകുട്ടികളും പെൺകുട്ടികളും ഉൾപ്പെടെ 60 പേർ ക്യാംപിൽ പങ്കെടുക്കുന്നുണ്ട്. കെ.സിറാജ്, പി.ശിൽപ എന്നിവരാണ് പരിശീലകർ.

വോളിബോൾ സമ്മർ ക്യാംപ്
ചക്കിട്ടപാറ ∙ ചെമ്പനോട ജിമ്മി ജോർജ് സ്പോർട്സ് അക്കാദമിയുടെ നേതൃത്വത്തിൽ 6 മുതൽ വോളിബോൾ സമ്മർ ക്യാംപ് നടത്തും. പരിശീലകൻ പി.എ.തോമസിന്റെ നേതൃത്വത്തിലാണ് ക്യാംപ്. 10നും 16നും ഇടയിൽ പ്രായമുള്ളവർക്ക് പങ്കെടുക്കാം. 9947151067.
സെക്യൂരിറ്റി പരിശീലന അംഗീകാരം
കോഴിക്കോട്∙ പ്രൈവറ്റ് സെക്യൂരിറ്റി ഏജൻസീസ് റഗുലേഷൻ ആക്ട് പ്രകാരം എരഞ്ഞിപ്പാലത്തെ പ്രീ റിക്രൂട്മെന്റ് ട്രെയ്നിങ് സെന്ററിന് സെക്യൂരിറ്റി പരിശീലന സ്ഥാപനമായി ആഭ്യന്തര വകുപ്പ് അംഗീകാരം നൽകി. ഒരു വർഷത്തേക്കാണ് അംഗീകാരം.
നാടകക്കളരി
കോഴിക്കോട് ∙ റെഡ് യങ്സ് വെള്ളിമാടുകുന്ന് കുട്ടികൾക്കായി നടത്തുന്ന മഞ്ചാടിക്കുരു നാടകക്കളരി 29 മുതൽ മേയ് 5 വരെ വെള്ളിമാടുകുന്ന് പിഎംഒസിയിൽ നടക്കും. 7 മുതൽ 17 വയസ്സു വരെയുള്ള കുട്ടികൾക്കാണ് പ്രവേശനം. ബിപിൻദാസ് പരപ്പനങ്ങാടിയാണ് ക്യാംപ് ഡയറക്ടർ. 70 കുട്ടികളെയാണ് പങ്കെടുപ്പിക്കുക. റജിസ്ട്രേഷന്: 9446781218