വേനൽ തീ: കത്തുന്നത് അടിക്കാടും മാലിന്യക്കൂമ്പാരവും; 2 മാസം, 18 തീപിടിത്തം
വടകര∙ കത്തുന്ന വേനലിൽ അടിക്കാടിനും മാലിന്യത്തിനും തീപിടിക്കുന്നതു പതിവാകുന്നു. കഴിഞ്ഞ 2 മാസത്തിനകം 18 സ്ഥലങ്ങളിലാണ് അഗ്നിരക്ഷാ സേന തീ കെടുത്തിയത്. ഫെബ്രുവരിയിൽ 6, മാർച്ചിൽ 12 എന്നിങ്ങനെയാണ് തീപിടിത്തങ്ങൾ ഉണ്ടായത്. പലയിടത്തും മാലിന്യത്തിനു തീയിടുന്നതാണ് പ്രശ്നം.ഏറ്റവും ഒടുവിലായി ഇന്നലെ രാത്രി

വടകര∙ കത്തുന്ന വേനലിൽ അടിക്കാടിനും മാലിന്യത്തിനും തീപിടിക്കുന്നതു പതിവാകുന്നു. കഴിഞ്ഞ 2 മാസത്തിനകം 18 സ്ഥലങ്ങളിലാണ് അഗ്നിരക്ഷാ സേന തീ കെടുത്തിയത്. ഫെബ്രുവരിയിൽ 6, മാർച്ചിൽ 12 എന്നിങ്ങനെയാണ് തീപിടിത്തങ്ങൾ ഉണ്ടായത്. പലയിടത്തും മാലിന്യത്തിനു തീയിടുന്നതാണ് പ്രശ്നം.ഏറ്റവും ഒടുവിലായി ഇന്നലെ രാത്രി കോട്ടപ്പറമ്പ് പച്ചക്കറി മാർക്കറ്റിനു സമീപത്താണ് മാലിന്യത്തിനു തീപിടിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് മാലിന്യത്തിനു തീ പിടിച്ചത് അഗ്നിരക്ഷാ സേന എത്തി കെടുത്തിയിരുന്നു. ഇന്നലെ രാത്രി 7ന് വീണ്ടും തീ പിടിച്ചത് ഏറെ പണിപ്പെട്ടാണ് അണച്ചത്.ഓർക്കാട്ടേരി വേദവ്യാസ സ്കൂളിനു സമീപം എട്ടുകണ്ടം വയലിലും ഉച്ചയ്ക്ക് തീപിടിച്ചു.
പുല്ല് നിറഞ്ഞ വയലിലെ തീ കെടുത്താൻ ഏറെ ബുദ്ധിമുട്ടി.മണിയൂർ, തോടന്നൂർ ഭാഗത്തെ മലയിലാണ് പലപ്പോഴും അടിക്കാടിനു തീ പിടിക്കുന്നത്.ഇവിടങ്ങളിൽ അഗ്നിരക്ഷാ സേനയുടെ വാഹനം എത്താൻ ബുദ്ധിമുട്ടായതു കൊണ്ട് തീ പടരുന്നത് നിയന്ത്രിക്കാൻ കഴിയുന്നില്ല. ഉണങ്ങിയ പുല്ലും ചപ്പു ചവറും എളുപ്പം തീ പിടിക്കുന്നവയായതു കൊണ്ട് അഗ്നിബാധ ഏറെ പ്രശ്നമുണ്ടാക്കുന്നു. മലയിൽ വളരുന്ന പുല്ലും കാടും വെട്ടുന്നതിനു പകരം തീയിടുന്നതാണ് പലയിടത്തും പ്രശ്നം. വയൽ കളിസ്ഥലമാക്കാൻ പുല്ലിനു തീയിടുന്നതും പ്രശ്നമാണ്. വേനലിൽ വർധിക്കുന്ന തീപിടിത്തം നിയന്ത്രിക്കാൻ മുൻകരുതൽ വേണമെന്ന് അഗ്നിരക്ഷാ സേന. ഉച്ച നേരത്ത് മാലിന്യത്തിനും കാടിനും തീയിടാൻ പാടില്ല. സിഗരറ്റ് കുറ്റികൾ അലക്ഷ്യമായി വലിച്ചെറിയരുത്. മലകളിലും തീ ഉപയോഗം നിയന്ത്രിക്കണം.