നടുവണ്ണൂർ ∙ കരുവണ്ണൂർ കുന്ദമംഗലം ഭഗവതി ക്ഷേത്രത്തിലെ കർണികാര നമസ്കാര മണ്ഡപത്തിനു ലഭിച്ച സാംസ്കാരിക പൈതൃക സംരക്ഷണത്തിനുള്ള യുനെസ്കോ പുരസ്കാരം നാളെ വൈകിട്ട് ക്ഷേത്രോത്സവത്തോട് അനുബന്ധിച്ച് നടക്കുന്ന ചടങ്ങിൽ ഏറ്റുവാങ്ങും. യുനെസ്കോ അവാർഡ് ജേതാവ് എം.എം.വിനോദിൽ നിന്ന് ക്ഷേത്രം രക്ഷാധികാരി പുതുശ്ശേരി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നടുവണ്ണൂർ ∙ കരുവണ്ണൂർ കുന്ദമംഗലം ഭഗവതി ക്ഷേത്രത്തിലെ കർണികാര നമസ്കാര മണ്ഡപത്തിനു ലഭിച്ച സാംസ്കാരിക പൈതൃക സംരക്ഷണത്തിനുള്ള യുനെസ്കോ പുരസ്കാരം നാളെ വൈകിട്ട് ക്ഷേത്രോത്സവത്തോട് അനുബന്ധിച്ച് നടക്കുന്ന ചടങ്ങിൽ ഏറ്റുവാങ്ങും.  യുനെസ്കോ അവാർഡ് ജേതാവ് എം.എം.വിനോദിൽ നിന്ന് ക്ഷേത്രം രക്ഷാധികാരി പുതുശ്ശേരി ശാരദാമ്മ പുരസ്കാരം സ്വീകരിക്കും. എം.കെ.രാഘവൻ എംപി ചടങ്ങ് ഉദ്ഘാടനം ചെയ്യും. കെ.എം.സച്ചിൻദേവ് എംഎൽഎ അധ്യക്ഷത വഹിക്കും. 

ആയിരത്തിലധികം വർഷത്തെ പഴക്കമുള്ള ക്ഷേത്ര ശ്രീകോവിലിനു മുൻപിലെ 16 കാൽ മണ്ഡപം ഈ അടുത്ത കാലത്താണ് പഴമയും പൈതൃകവും നഷ്ടപ്പെടുത്താതെ പുനർ നിർമിച്ചത്. പഴയ മണ്ഡപത്തിന്റെ തനിമ നിലനിർത്തി വാസ്തു വിധി പ്രകാരം നടത്തിയ പുതിയ നിർമിതിയാണ് പുരസ്കാരത്തിന് പരിഗണിച്ചത്. തച്ചുശാസ്ത്ര പൈതൃകം സംരക്ഷിച്ചു കൊണ്ടാണ് ഇതിന്റെ നിർമാണം. പരമ്പരാഗത വാസ്തു കാല സംരക്ഷണ പ്രവർത്തനത്തിന് കേരളത്തിന് ലഭിക്കുന്ന മൂന്നാമത് പുരസ്കാരമാണ് ഇത്.  കേരളത്തിന്റെ വാസ്തു കലാ പൈതൃക സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന ആർക്കൈവൽ ആൻഡ് റിസർച് പ്രോജക്ട് (ആർപോ) എന്ന് സംഘടനയുടെ സഹകരണത്തോടെയാണ് മണ്ഡപത്തിന്റെ പണി പൂർത്തീകരിച്ചത്.