ADVERTISEMENT

കോഴിക്കോട്∙ കേരളത്തിന്റെ  ഒത്തൊരുമയുടെ ഉദാഹരണമായി മാറിയ ആ ധനസമാഹരണം നടന്നത് പൂർണമായും സുതാര്യമായി. ഫറോക്ക് കോടമ്പുഴ എം.പി.അബ്ദുൽറഹീമിന്റെ മോചനത്തിനായി മൊബൈൽ ആപ്ലിക്കേഷൻ തുടങ്ങുകയും അതിലൂടെ 34 കോടിയിലധികം രൂപ സ്വരൂപിക്കുകയും ചെയ്തതിനുപിന്നിൽ പ്രവർത്തിച്ചത് സൗദിയിലെയും നാട്ടിലെയും ഒരുകൂട്ടം സുമനസ്സുകളാണ്. 

അബ്ദുൽറഹീമിന്റെ മോചനത്തിനായി ശ്രമം നടത്തിയ സൗദിയിലെ പ്രവാസി അഷറഫ് വേങ്ങാട്ട്, സലീം കളക്കര, ടി.കെ.അഷ്റഫ് പൊന്നാനി തുടങ്ങിയവർ. ചിത്രം: മനോരമ
(1) അബ്ദുൽ റഹീം (2) അബ്ദുൽ റഹീമിന്റെ മോചനത്തിന് വഴിയൊരുങ്ങുന്നതിന്റെ സന്തോഷത്തിൽ മാതാവ് ഫാത്തിമ. കോഴിക്കോട് ഫറോക്ക് കോടമ്പുഴയിലെ വീട്ടിൽ. ചിത്രം: മനോരമ

2007ൽ  റിയാദിൽ മുസ്‌ലിം ലീഗ്, കോൺഗ്രസ്, സിപിഎം തുടങ്ങിയ വിവിധ പാർട്ടികളുടെ പ്രവാസി സംഘടനകളും വിവിധ സന്നദ്ധസംഘടനകളുമടക്കമുള്ളവർ ഒത്തുചേർന്നാണ്  സർവകക്ഷി കമ്മിറ്റി രൂപീകരിച്ചത്. സംഘടനയുടെ രക്ഷാധികാരി അഷ്റഫ് വേങ്ങാട്ട് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ നാട്ടിലുണ്ട്. സൗദിയിൽ സംഘടനയുടെ ചെയർമാൻ സി.പി.മുസ്തഫ, ജനറൽ കൺവീനർ അബ്ദുല്ല വല്ലാഞ്ചിറ, സെബിൻ ഇഖ്ബാൽ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. 

നാട്ടിലെ സഹായസമിതി ഭാരവാഹികൾ കെ. സുരേഷ് കുമാർ, കെ.കെ. ആലിക്കുട്ടി, എം.ഗിരീഷ് തുടങ്ങിയവരാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ധനസമാഹരണത്തിനായി മൊബൈൽ ആപ് വികസിപ്പിച്ചു. യുവാക്കളുടെ കൂട്ടായ്മയായ ‘സ്പൈൻ കോഡ്സ്’ എന്ന കമ്പനിയാണ് ‘സേവ് അബ്ദുൽറഹീം’ എന്ന ആപ് വികസിപ്പിച്ചത്. ഇതുവഴി സുതാര്യമായാണ് ധനശേഖരണം നടത്തിയത്. ആരൊക്കെ എത്ര തുക കൈമാറിയെന്നത് ആപ്പിൽ കാണാം.

ഏതൊക്കെ സംഘടനകൾ പണം നൽകിയെന്നും ഓരോ ദിവസവും ഏറ്റവുമധികം ധനം സമാഹരിച്ചു കൈമാറിയത് ആരാണെന്നും അറിയാം. കോടികൾ നൽകിയ പ്രവാസി സംഘടനകളും കോടികളും ലക്ഷങ്ങളും നൽകിയ വ്യാപാരികളുമൊക്കെ ഈ റിപ്പോർട്ടിലുണ്ട്. സമൂഹത്തിലെ പ്രമുഖ വ്യക്തികളും സംഘടനകളും ശേഖരിച്ച തുകയും ആപ് വഴിയാണ് അക്കൗണ്ടിലെത്തിച്ചത്. ലക്ഷ്യമിട്ട തുക സമാഹരിച്ചു കഴിഞ്ഞതോടെ ഇനി സംഭാവനകൾ സ്വീകരിക്കില്ലെന്നും ആപ്പിലൂടെ അറിയിച്ചിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com