കൊടും വേനൽ: ജലനിരപ്പു താഴുന്നു; പെരുവണ്ണാമൂഴി വിയർക്കുന്നു
ചക്കിട്ടപാറ ∙ വേനൽ ശക്തമായതോടെ കുറ്റ്യാടി ജലസേചന പദ്ധതിയുടെ പെരുവണ്ണാമൂഴി ഡാമിൽ ജലനിരപ്പു താഴുന്നു. ഇന്നലെ ഡാമിലെ ജലനിരപ്പ് 37.74 മീറ്റർ ആണ്. കഴിഞ്ഞ വർഷത്തേക്കാൾ 2.09 മീറ്റർ ജലം ഇത്തവണ കൂടുതലുണ്ട്. 42.70 മീറ്ററാണ് ഡാമിലെ പരമാവധി ജലനിരപ്പ്. 105.686 മില്യൻ ക്യുബിക് മീറ്റർ സംഭരണശേഷിയുള്ള ഡാമിൽ 62.919

ചക്കിട്ടപാറ ∙ വേനൽ ശക്തമായതോടെ കുറ്റ്യാടി ജലസേചന പദ്ധതിയുടെ പെരുവണ്ണാമൂഴി ഡാമിൽ ജലനിരപ്പു താഴുന്നു. ഇന്നലെ ഡാമിലെ ജലനിരപ്പ് 37.74 മീറ്റർ ആണ്. കഴിഞ്ഞ വർഷത്തേക്കാൾ 2.09 മീറ്റർ ജലം ഇത്തവണ കൂടുതലുണ്ട്. 42.70 മീറ്ററാണ് ഡാമിലെ പരമാവധി ജലനിരപ്പ്. 105.686 മില്യൻ ക്യുബിക് മീറ്റർ സംഭരണശേഷിയുള്ള ഡാമിൽ 62.919 എംഎം ക്യൂബ് വെള്ളമാണ് ഇന്നലെയുള്ളത്. നിലവിലുള്ളതു സംഭരണ ശേഷിയുടെ 59.53 % ജലം. ഡാം വൃഷ്ടി പ്രദേശത്ത് മഴ ലഭിക്കാത്തതും കടുത്ത വേനലുമാണു ജലനിരപ്പു താഴാൻ കാരണം. പുഴകൾ, നീരുറവകൾ എന്നിവയിൽ നിന്നു റിസർവോയറിലേക്ക് നീരൊഴുക്കു നിലച്ചതും പ്രതിസന്ധിയായി.
കക്കയത്തു നിന്നു വൈദ്യുത ഉൽപാദന ശേഷം പുറന്തള്ളുന്ന 1.424 മില്യൻ ക്യുബിക് മീറ്റർ ജലം ദിവസേന പെരുവണ്ണാമൂഴി ഡാമിലേക്ക് എത്തുന്നുണ്ട്. ജല അതോറിറ്റി പദ്ധതിക്ക് 0.15 ഘനമീറ്റർ വെള്ളം ഡാമിൽ നിന്നു നൽകുന്നു. ഡാമിൽ ജലനിരപ്പ് കുറഞ്ഞതിനാൽ പെരുവണ്ണാമൂഴി ചെറുകിട ജലവൈദ്യുത പദ്ധതിക്ക് ജലവിതരണം കഴിഞ്ഞ 2 മാസമായി നിർത്തിവച്ചിരിക്കുകയാണ്. കുറ്റ്യാടി ജലസേചന പദ്ധതി കനാലിലേക്ക് സെക്കൻഡിൽ 10.43 ഘനമീറ്റർ വെള്ളം ഡാമിൽ നിന്ന് ഇപ്പോൾ ഒഴുക്കുന്നുണ്ട്. ഡാമിൽ മണലും ചെളിയും നിറഞ്ഞത് സംഭരണശേഷി കുറയാൻ കാരണമായതായി വകുപ്പുതല റിപ്പോർട്ടിൽ പറയുന്നു.