വേനൽ പ്രതിസന്ധിയിൽ കൃഷിമേഖല: വിളകൾക്ക് വാട്ടം; ക്ഷീരകർഷകർക്കും തിരിച്ചടി
തിരുവമ്പാടി∙ മലയോരത്ത് വരൾച്ച രൂക്ഷമായതോടെ കൃഷിമേഖല വൻ പ്രതിസന്ധിയിൽ. മിക്ക നേന്ത്രവാഴത്തോട്ടങ്ങളും കനത്ത ചൂടിൽ നിലം പൊത്തുകയാണ്. കുലച്ച വാഴകളാണ് ഒടിഞ്ഞു വീഴുന്നത്. ബാങ്കുകളിൽ നിന്ന് വായ്പ എടുത്ത് കൃഷി നടത്തിയവർ ഇതോടെ വൻ പ്രതിസന്ധിയിലായി. നനയ്ക്കാൻ സൗകര്യം ഇല്ലാത്ത തോട്ടങ്ങളെയാണ് വരൾച്ച കൂടുതലായി

തിരുവമ്പാടി∙ മലയോരത്ത് വരൾച്ച രൂക്ഷമായതോടെ കൃഷിമേഖല വൻ പ്രതിസന്ധിയിൽ. മിക്ക നേന്ത്രവാഴത്തോട്ടങ്ങളും കനത്ത ചൂടിൽ നിലം പൊത്തുകയാണ്. കുലച്ച വാഴകളാണ് ഒടിഞ്ഞു വീഴുന്നത്. ബാങ്കുകളിൽ നിന്ന് വായ്പ എടുത്ത് കൃഷി നടത്തിയവർ ഇതോടെ വൻ പ്രതിസന്ധിയിലായി. നനയ്ക്കാൻ സൗകര്യം ഇല്ലാത്ത തോട്ടങ്ങളെയാണ് വരൾച്ച കൂടുതലായി ബാധിച്ചത്. ജാതി, കൊക്കോ, കുരുമുളക്, കമുക് എന്നിവ എല്ലാം ഉണങ്ങി നശിക്കുന്ന അവസ്ഥയാണ്. വലിയ തെങ്ങുകളെ വരെ വരൾച്ച ബാധിച്ചു.
ചൂട് കൂടിയതോടെ മിക്ക സ്ഥലത്തും റബർ ടാപ്പിങ് നിലച്ചു. വരുമാനം ഇല്ലാതെ കർഷകരും ജോലി ഇല്ലാതെ തൊഴിലാളികളും ദുരിതത്തിലായി. ചൂട് കാരണം പാൽ കറവ കുറഞ്ഞതോടെ ക്ഷീര കർഷകരും പ്രതിസന്ധിയിലാണ്. പച്ചപ്പുല്ല് ഇല്ലാത്തതു കാരണം കാലിത്തീറ്റയെ കൂടുതൽ ആശ്രയിക്കേണ്ട അവസ്ഥയിലാണ് ക്ഷീര കർഷകർ.