വാണിമേൽ∙ സ്ത്രീധനത്തിനെതിരെ സ്വന്തം വിവാഹത്തോടനുബന്ധിച്ചു ചിത്രരചനാ കൂട്ടായ്മ സംഘടിപ്പിച്ച് അധ്യാപിക. നെടുമ്പറമ്പ് എൽപി സ്കൂൾ അധ്യാപിക എസ്.ആർ.ലക്ഷ്മിയും ചെന്നൈയിൽ മെഡിക്കൽ ഡീകോഡിങ്ങ് സ്ഥാപനം നടത്തുന്ന ഭൂമിവാതുക്കലിലെ വലിയ ചെട്ട്യാംവീട്ടിൽ വിപിനുമായുള്ള വിവാഹത്തോടനുബന്ധിച്ചാണ് പന്തലിനോടു ചേർന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാണിമേൽ∙ സ്ത്രീധനത്തിനെതിരെ സ്വന്തം വിവാഹത്തോടനുബന്ധിച്ചു ചിത്രരചനാ കൂട്ടായ്മ സംഘടിപ്പിച്ച് അധ്യാപിക. നെടുമ്പറമ്പ് എൽപി സ്കൂൾ അധ്യാപിക എസ്.ആർ.ലക്ഷ്മിയും ചെന്നൈയിൽ മെഡിക്കൽ ഡീകോഡിങ്ങ് സ്ഥാപനം നടത്തുന്ന ഭൂമിവാതുക്കലിലെ വലിയ ചെട്ട്യാംവീട്ടിൽ  വിപിനുമായുള്ള വിവാഹത്തോടനുബന്ധിച്ചാണ് പന്തലിനോടു ചേർന്ന് ചിത്രരചനാ വേദി സജ്ജമാക്കിയത്. അൻപതോളം ചിത്രകാരന്മാർ പങ്കെടുത്തു. പുറമേരി സഹകരണ ബാങ്ക് മുൻ പ്രസിഡന്റ് വി.പി.കുഞ്ഞിക്കൃഷ്ണൻ ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു. 

ഉമ്മത്തൂർ എസ്ഐ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനും ചിത്രകാരനും സംസ്ഥാന അധ്യാപക അവാർഡ് ജേതാവുമായ സത്യൻ നീലിമയുടെയും  വാണിമേൽ സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി ടി.പി.രൂപേഷ്നയുടെയും മകളാണ് ലക്ഷ്മി. കുഞ്ഞിരാമൻ, പ്രീത ദമ്പതികളുടെ മകനാണു വരൻ വിപിൻ. സ്ത്രീധനത്തിനെതിരെ സാമൂഹിക പ്രതിരോധം രൂപപ്പെടുത്താനുള്ള  ശ്രമമാണ് ചിത്രരചനാ കൂട്ടായ്മ വഴി ലക്ഷ്യമിട്ടതെന്നും ലക്ഷ്മി പറഞ്ഞു. പ്രമുഖ  കലാകാരന്മാർ വരച്ച ചിത്രങ്ങൾ  ജോലി ചെയ്യുന്ന നെടുമ്പറമ്പ് എൽപി സ്കൂളിനും അച്ഛൻ ജോലി ചെയ്യുന്ന  ഉമ്മത്തൂർ എസ്ഐ ഹയർ സെക്കൻഡറി സ്കൂളിനും നൽകാനാണു ലക്ഷ്മിയുടെ തീരുമാനം.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT