ആനക്കുഴിക്കരയിൽ വൻ തീപിടിത്തം; ദശ ലക്ഷങ്ങളുടെ നഷ്ടം
കോഴിക്കോട് ∙ അർധരാത്രി കുറ്റിക്കാട്ടൂർ ആനക്കുഴിക്കരയിലെ ആക്രി ഗോഡൗണിലുണ്ടായ വൻ തീപിടിത്തത്തിൽ ദശ ലക്ഷങ്ങളുടെ നഷ്ടം. രാത്രി 11ന് തീ കണ്ട പ്രദേശവാസികൾ തീ അണയ്ക്കാൻ ശ്രമം നടത്തിയെങ്കിലും വിഫലമായി. ബീച്ച്, വെള്ളിമാടുകുന്ന്, മീഞ്ചന്ത, മുക്കം ഫയർ സ്റ്റേഷനുകളിൽ നിന്നെത്തിയ 8 യൂണിറ്റുകൾ അർധരാത്രിയിലും തീ

കോഴിക്കോട് ∙ അർധരാത്രി കുറ്റിക്കാട്ടൂർ ആനക്കുഴിക്കരയിലെ ആക്രി ഗോഡൗണിലുണ്ടായ വൻ തീപിടിത്തത്തിൽ ദശ ലക്ഷങ്ങളുടെ നഷ്ടം. രാത്രി 11ന് തീ കണ്ട പ്രദേശവാസികൾ തീ അണയ്ക്കാൻ ശ്രമം നടത്തിയെങ്കിലും വിഫലമായി. ബീച്ച്, വെള്ളിമാടുകുന്ന്, മീഞ്ചന്ത, മുക്കം ഫയർ സ്റ്റേഷനുകളിൽ നിന്നെത്തിയ 8 യൂണിറ്റുകൾ അർധരാത്രിയിലും തീ അണയ്ക്കാനുള്ള ശ്രമം തുടർന്നു.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നു ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ, റീസൈക്കിൾ ചെയ്യുന്നതിനായി അയയ്ക്കുന്നതിനു പാകപ്പെടുത്തുന്ന ഗോഡൗണാണിത്. ഇതു പ്രകാരം സംഭരിച്ച ടൺ കണക്കിനു പ്ലാസ്റ്റിക് മാലിന്യങ്ങളാണ് കത്തിയത്. അഗ്നിശമന യൂണിറ്റുകൾ എത്തുമ്പോഴേക്ക് തന്നെ ഗോഡൗൺ ആകെ തീ പടർന്നു പിടിച്ചിരുന്നു. ഇതേ തുടർന്ന് തീ മറ്റിടങ്ങളിലേക്ക് പടരുന്നതു തടയാനുള്ള ശ്രമമാണ് നടക്കുന്നത്.
ഗോഡൗണിനകത്ത് തൊഴിലാളികളൊന്നും ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. ഗോഡൗണിനു തൊട്ടടുത്തായി വീടുകളോ, മറ്റു കെട്ടിടങ്ങളോ ഇല്ലായെന്നതും വലിയ അപകടം ഒഴിവാക്കിയിട്ടുണ്ട്.