കോഴിക്കോട് ജില്ലയിൽ ഇന്ന് (16-05-2024); അറിയാൻ, ഓർക്കാൻ
ചിത്രപ്രദർശനംതുടങ്ങി വടകര∙ ഡോ.ജയഫർ കാനാറത്തിന്റെ 50 ജലഛായചിത്രങ്ങളുടെ പ്രദർശനം കചിക ആർട് ഗാലറിയിൽ ആരംഭിച്ചു. സഹകരണ ആശുപത്രിയിലെ അസ്ഥിരോഗ സർജനാണ് ഡോ.ജയഫർ. പ്രദർശനം 19 വരെ നീളും. ഡോ. എം.മുരളീധരൻ ഉദ്ഘാടനം ചെയ്തു. പവിത്രൻ ഒതയോത്ത് അധ്യക്ഷത വഹിച്ചു. ടി.രാജൻ, ജോളി എം.സുധൻ, ജഗദീഷ് പാലയാട്, പ്രമോദ്

ചിത്രപ്രദർശനംതുടങ്ങി
വടകര∙ ഡോ.ജയഫർ കാനാറത്തിന്റെ 50 ജലഛായചിത്രങ്ങളുടെ പ്രദർശനം കചിക ആർട് ഗാലറിയിൽ ആരംഭിച്ചു. സഹകരണ ആശുപത്രിയിലെ അസ്ഥിരോഗ സർജനാണ് ഡോ.ജയഫർ. പ്രദർശനം 19 വരെ നീളും. ഡോ. എം.മുരളീധരൻ ഉദ്ഘാടനം ചെയ്തു. പവിത്രൻ ഒതയോത്ത് അധ്യക്ഷത വഹിച്ചു. ടി.രാജൻ, ജോളി എം.സുധൻ, ജഗദീഷ് പാലയാട്, പ്രമോദ് മാണിക്കോത്ത്, ബിജോയ് കാരേതയ്യിൽ, ശ്രീജിത്ത് വിലാതപുരം എന്നിവർ പ്രസംഗിച്ചു. സഞ്ജയ് യുടെ പുല്ലാങ്കുഴൽ വാദനവും ഉണ്ടായിരുന്നു.
അധ്യാപക നിയമനം
വട്ടോളി∙ ഗവ യുപി സ്കൂളിൽ എച്ച്ടിവി, 2 യുപിഎസ്എ, അറബിക് പാർട് ടൈം ടീച്ചർ അഭിമുഖം 21നു 11ന്.
കോഴിക്കോട് ∙ മെഡിക്കൽ കോളജ് ക്യാംപസ് ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഇംഗ്ലിഷ്, കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ്, ഹിന്ദി അധ്യാപക അഭിമുഖം 20 നു രാവിലെ 10 നും ജേണലിസം, സോഷ്യോളജി (ജൂനിയർ), അധ്യാപക അഭിമുഖം 20 നു ഉച്ചയ്ക്കു 2 നും നടത്തും.
അത്തോളി∙ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ യുപിഎസ്ടി, എച്ച്എസ്ടി നാച്ചുറൽ സയൻസ്, ഫിസിക്കൽ എജ്യുക്കേഷൻ, മ്യൂസിക് അധ്യാപക ഒഴിവ്. 27ന് രാവിലെ 11ന് അഭിമുഖം.
സൗജന്യ നേത്ര പരിശോധന
വടകര∙ കുട്ടോത്ത് പ്രീതി കലാനിലയവും ലെൻസ് മാർട്ട് ഐ ക്ലിനിക്കും ട്രിനിറ്റി ഹോസ്പിറ്റലും ചേർന്ന് സംഘടിപ്പിക്കുന്ന സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയ ക്യാംപും 19 ന് 9 മുതൽ 2 വരെ നടക്കും.
പ്ലസ് വൺ പ്രവേശനം
ചെറുവണ്ണൂർ ∙ കൊളത്തറ കാലിക്കറ്റ് എച്ച്എസ്എസ് ഫോർ ദ് ഹാൻഡിക്കാപ്ഡ് സ്കൂളിൽ പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷാ ഫോം വിതരണം ഇന്നു തുടങ്ങും. നേരിട്ടുള്ള അപേക്ഷ വഴി മെറിറ്റ് അടിസ്ഥാനത്തിലാകും പ്രവേശനം. കാഴ്ചപരിമിതർക്ക് ഹ്യുമാനിറ്റീസിനും കേൾവി–സംസാര പരിമിതർക്ക് കൊമേഴ്സിനും അപേക്ഷിക്കാം. ഇരു ബാച്ചുകളിലേക്കും ഭിന്നശേഷിക്കാർ അല്ലാത്ത പൊതുവിഭാഗം വിദ്യാർഥികൾക്കും അപേക്ഷിക്കാം. 8075848371.
ജോബ് ഫെയർ
അത്തോളി∙ എം.ദാസൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ മെഗാ ജോബ് ഫെയർ സംഘടിപ്പിച്ചു. 59 കമ്പനികളാണ് പങ്കെടുത്തത്. 2250 ഉദ്യോഗാർഥികൾ എത്തി. ഇതിൽ നിന്ന് 610 പേരെ ഷോർട്ട് ലിസ്റ്റ് ചെയ്തു.