നാദാപുരം∙ വോട്ടെണ്ണൽ ദിനമായ ഇന്നലെ ടൗണുകളിൽ ഹർത്താലിന്റെ പ്രതീതി. ജനം ഫലമറിയാനുള്ള ആകാംക്ഷയുമായി വീടുകളിലും മറ്റും ടെലിവിഷനു മുന്നിൽ ഇരുന്നതോടെ റോഡുകളിൽ വാഹനങ്ങൾ പോലും വിരളമായിരുന്നു. രാവിലെ തുറന്ന കടകൾ പോലും ഉച്ചയ്ക്കു മുൻപേ അടച്ചു. കല്ലാച്ചിയിൽ സദാ തിരക്ക് അനുഭവപ്പെടാറുള്ള സിപിഎം ഏരിയ കമ്മിറ്റി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാദാപുരം∙ വോട്ടെണ്ണൽ ദിനമായ ഇന്നലെ ടൗണുകളിൽ ഹർത്താലിന്റെ പ്രതീതി. ജനം ഫലമറിയാനുള്ള ആകാംക്ഷയുമായി വീടുകളിലും മറ്റും ടെലിവിഷനു മുന്നിൽ ഇരുന്നതോടെ റോഡുകളിൽ വാഹനങ്ങൾ പോലും വിരളമായിരുന്നു. രാവിലെ തുറന്ന കടകൾ പോലും ഉച്ചയ്ക്കു മുൻപേ അടച്ചു. കല്ലാച്ചിയിൽ സദാ തിരക്ക് അനുഭവപ്പെടാറുള്ള സിപിഎം ഏരിയ കമ്മിറ്റി ഓഫിസ് പരിസരത്തൊന്നും ഒരു തിരക്കും ഇന്നലെ ഉണ്ടായില്ല. എൽഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിലും ഇടയ്ക്കു ചില പ്രവർത്തകർ വന്നു പോയത് ഒഴിച്ചാൽ കാര്യമായ ചലനമില്ലാതെ കിടന്നു.

ഏരിയ സെക്രട്ടറി പി.പി.ചാത്തു ഓഫിസിൽ ഇരുന്ന് ശൈലജയുടെ പരാജയത്തെക്കുറിച്ചു മാധ്യമങ്ങളോടു മറുപടി പറഞ്ഞു. എക്സിറ്റ് പോൾ കണ്ടതോടെ ചെറിയ ആകുലതയിലായിരുന്നു ഉച്ചവരെ യുഡിഎഫ് കേന്ദ്രങ്ങൾ. എന്നാൽ‌, വോട്ടെണ്ണൽ കേന്ദ്രങ്ങളിൽനിന്ന് ആദ്യം മുതൽ ലഭിച്ച ആശാവഹമായ സൂചനകൾ അവരെ ആവേശഭരിതരാക്കി. വൈകിട്ടോടെ മധുരം വിളംബിയും വോട്ടർമാർക്ക് അഭിവാദ്യം നേർന്നു പ്രകടനം നടത്തിയും യുഡിഎഫ് പ്രവർത്തകർ തെരുവിലിറങ്ങി. പൊലീസിന്റെ വിലക്കുള്ളതിനാൽ എല്ലായിടത്തും പ്രകടനങ്ങൾ രാത്രിക്കു മുൻപ് അവസാനിപ്പിച്ചു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT