കൊടുവള്ളി∙ വൻ ഭൂരിപക്ഷത്തിൽ കൊഴിക്കോട് ലോക്സഭാ മണ്ഡലത്തിൽ നിന്നു വിജയിച്ച യുഡിഎഫ് സ്ഥാനാർഥി എം.കെ.രാഘവൻ വോട്ടർമാർക്ക് നേരിട്ട് നന്ദി അറിയിച്ച് കൊടുവള്ളി മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ പര്യടനം നടത്തി. വൈകിട്ട് 3ന് കൊടുവള്ളി ബസ് സ്റ്റാൻഡിൽ നിന്നാണ് പര്യടനം ആരംഭിച്ചത്. കിഴക്കോത്ത് പഞ്ചായത്തിലെ ഈസ്റ്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊടുവള്ളി∙ വൻ ഭൂരിപക്ഷത്തിൽ കൊഴിക്കോട് ലോക്സഭാ മണ്ഡലത്തിൽ നിന്നു വിജയിച്ച യുഡിഎഫ് സ്ഥാനാർഥി എം.കെ.രാഘവൻ വോട്ടർമാർക്ക് നേരിട്ട് നന്ദി അറിയിച്ച് കൊടുവള്ളി മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ പര്യടനം നടത്തി. വൈകിട്ട് 3ന് കൊടുവള്ളി ബസ് സ്റ്റാൻഡിൽ നിന്നാണ് പര്യടനം ആരംഭിച്ചത്. കിഴക്കോത്ത് പഞ്ചായത്തിലെ ഈസ്റ്റ് കിഴക്കോത്ത്, കച്ചേരിമുക്ക് എന്നീ കേന്ദ്രങ്ങളിലും മടവൂർ പഞ്ചായത്തിൽ കൊട്ടക്കാവയൽ, ആരാമ്പ്രം, പൈമ്പാലശേരി, സിഎം മഖാം, മുട്ടാഞ്ചേരി, പുല്ലാളൂർ, പാലോളിത്താഴം, ചെങ്ങോട്ടുപോയിൽ എനനിവിടങ്ങളി‍ലും വൻ സ്വീകരണമാണ് ലഭിച്ചത്.

ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച യുഡിഎഫ് സ്ഥാനാർഥി എം.കെ.രാഘവന്റെ പര്യടനത്തിന് നരിക്കുനിയിൽ നൽകിയ സ്വീകരണം.

തുടർന്ന് നരിക്കുനി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലും യുഡിഎഫ് പ്രവർത്തകർ സ്വീകരണം നൽകി. തുടർന്ന് താമരശ്ശേരി, കട്ടിപ്പാറ, ഓമശ്ശേരി പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിലും അദ്ദേഹം സ്വീകരണം ഏറ്റുവാങ്ങി. രാത്രി വൈകി പത്തോടെ കൊടുവള്ളി ടൗണിൽ പര്യടനം സമാപിച്ചു. യുഡിഎഫ് നേതാക്കളായ വി.എം.ഉമ്മർ, എ.അരവിന്ദൻ, കെ.കെ.എ.ഖാദർ, ടി.ഭരതൻ, എ.വിജയ കുമാർ, കെ.മുഹമ്മദൻസ്, എൻ.സി.ഉസ്സയിൻ, ഗിരീഷ് കുമാർ, പി.ശശീന്ദ്രൻ, എം. നസീഫ്, ചോലക്കര മുഹമ്മദ് എന്നിവർ പര്യടനത്തിന് നേതൃത്വം നൽകി.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT