‘കഷ്ടപ്പെട്ട് പഠിച്ച് പരീക്ഷയെഴുതി ഫുള്‍ എ പ്ലസ് വാങ്ങി, സീറ്റ് തരൂ... സര്‍ക്കാരെ...’
കോഴിക്കോട് ∙ എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കിട്ടിയിട്ടും പ്ലസ് വൺ പ്രവേശനം ലഭിക്കാത്ത വിദ്യാർഥികൾക്കൊപ്പം കെഎസ്‌യു പ്രവർത്തകർ കോഴിക്കോട് റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് (ആർഡിഡി) ഓഫീസ് ഉപരോധിച്ചു. പ്രതിഷേധക്കാരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

കോഴിക്കോട്∙ മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കാൻ അധിക ബാച്ച് അനുവദിക്കണമെന്നാവശ്യപ്പെട്ട് കെഎസ്‌യു നടത്തിയ പ്രതിഷേധ സമരത്തില്‍ സംഘര്‍ഷം. ഫുള്‍ എ പ്ലസ് കിട്ടിയിട്ടും രണ്ട് അലോട്ട്മെന്‍റുകളിലും പ്ലസ് വണ്‍ സീറ്റ് കിട്ടാത്ത കുട്ടികളുമായി എത്തിയാണ് കോഴിക്കോട് റീജണല്‍ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസ് ഉപരോധിച്ചത്.
‘കഷ്ടപ്പെട്ട് പഠിച്ച് പരീക്ഷയെഴുതി ഫുള്‍ എ പ്ലസ് വാങ്ങി, സീറ്റ് തരൂ... സര്‍ക്കാരെ...’ എന്നെഴുതിയ പ്ലക്കാര്‍ഡുകളുമായാണ് പ്രവര്‍ത്തകര്‍ ഓഫിസ് ഉപരോധിച്ചത്. ആർഡിഡി ഓഫിസിനു മുന്നിൽ കുത്തിയിരുന്ന പ്രവർത്തകരെ നീക്കാൻ പൊലീസ് ശ്രമിച്ചതോടെ സംഘർഷവസ്ഥയായി. പിന്നീട് കൂടുതൽ പൊലീസ് എത്തിയാണ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കിയത്.