കുറ്റ്യാടി∙ കക്കട്ടിലെ നടേമ്മൽ ലത–കുമാരൻ ദമ്പതികളുടെ വഴി പ്രശ്നം പരിഹരിക്കാൻ വഴിയില്ലാത്ത അവസ്ഥ. 70 വർഷമായി ഉപയോഗിച്ച വഴി സ്ഥലമുടമ വേലി കെട്ടി തടസ്സപ്പെടുത്തിയതോടെയാണ് ദമ്പതികൾക്ക് പുറത്തിറങ്ങാൻ പറ്റാതെയായത്. 10 മാസമായിട്ടും പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല. 20 വർഷം തുടർച്ചയായി ഉപയോഗിച്ചു വരുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുറ്റ്യാടി∙ കക്കട്ടിലെ നടേമ്മൽ ലത–കുമാരൻ ദമ്പതികളുടെ വഴി പ്രശ്നം പരിഹരിക്കാൻ വഴിയില്ലാത്ത അവസ്ഥ. 70 വർഷമായി ഉപയോഗിച്ച വഴി സ്ഥലമുടമ വേലി കെട്ടി തടസ്സപ്പെടുത്തിയതോടെയാണ് ദമ്പതികൾക്ക് പുറത്തിറങ്ങാൻ പറ്റാതെയായത്. 10 മാസമായിട്ടും പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല.

20 വർഷം തുടർച്ചയായി ഉപയോഗിച്ചു വരുന്ന വഴി തടസ്സപ്പെടുത്തരുതെന്ന് നിയമമുണ്ട്. ഇത് വകവയ്ക്കാതെയാണ് സ്ഥലമുടമയായ അയൽവാസി വഴി വേലി കെട്ടി മുടക്കിയത്. ഇത് സംബന്ധിച്ച് വടകര ആർഡിഒയും കലക്ടറും വിളിച്ച യോഗങ്ങളിൽ പങ്കെടുക്കാൻ സ്ഥലം ഉടമ തയാറായില്ല. ഉടമ നേരിട്ട് ഹാജരാകണമെന്ന് നിർദേശിച്ചിട്ടും 3 തവണ വിളിച്ച യോഗങ്ങളിലും ഹാജരായത് മകനാണ്.

ADVERTISEMENT

വെള്ളമൊഴുകുന്ന ചെറിയ അഴുക്കുചാലിലൂടെ മാത്രമേ പോകാവൂ എന്നാണ് വടകര ആർഡിഒ ഉത്തരവിട്ടത്. ഇതിനെതിരെ ദമ്പതികൾ കലക്ടർക്ക് പരാതി നൽകി. എഡിഎം നടത്തിയ യോഗത്തിനു ശേഷം ഒരു നിർദേശവും പരാതിക്കാർക്ക് ലഭിച്ചിട്ടില്ല. അയൽവാസിയുടെ പരാതിയെത്തുടർന്ന് പൊലീസ് സ്ഥലത്തെത്തുകയും ദമ്പതികളോട് സ്റ്റേഷനിലെത്താൻ ആവശ്യപ്പെടുകയും ചെയ്തിരിക്കുകയാണ്.

മരുന്ന് വാങ്ങാൻ പോലും പുറത്ത് പോകാൻ പറ്റാതെയായ രോഗികളായ ദമ്പതികൾ വീണ്ടും വഴി നടക്കാൻ തുടങ്ങിയതോടെ ഉടമയായ അയൽവാസിയും കുടുംബവും ഭീഷണി മുഴക്കുന്നതായി ലതയും കുമാരനും പറയുന്നു. ഭർത്താവ് രോഗിയായതിനാൽ ലത കൂലിപ്പണി ചെയ്താണ് കുടുംബം പുലർത്തുന്നത്. ഇപ്പോൾ അതിനും പറ്റാത്ത അവസ്ഥയാണ്.