ചികിത്സയ്ക്കെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ചതായി പരാതി
കോഴിക്കോട് ∙ ഗവ. ബീച്ച് ജനറൽ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ പെൺകുട്ടിയെ ആരോഗ്യ പ്രവർത്തകൻ പീഡിപ്പിച്ചതായി പരാതി. ബുധനാഴ്ച ആശുപത്രിയിൽ ഫിസിയോതെറപ്പിക്കു എത്തിയ പെൺകുട്ടിയെ ചികിത്സയ്ക്കിടയിൽ പീഡിപ്പിച്ചതായാണ് പറയുന്നത്. വെള്ളയിൽ പൊലീസ് ആരോഗ്യ പ്രവർത്തകനെതിരെ കേസെടുത്തു. ഒരു മാസമായി പെൺകുട്ടി

കോഴിക്കോട് ∙ ഗവ. ബീച്ച് ജനറൽ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ പെൺകുട്ടിയെ ആരോഗ്യ പ്രവർത്തകൻ പീഡിപ്പിച്ചതായി പരാതി. ബുധനാഴ്ച ആശുപത്രിയിൽ ഫിസിയോതെറപ്പിക്കു എത്തിയ പെൺകുട്ടിയെ ചികിത്സയ്ക്കിടയിൽ പീഡിപ്പിച്ചതായാണ് പറയുന്നത്. വെള്ളയിൽ പൊലീസ് ആരോഗ്യ പ്രവർത്തകനെതിരെ കേസെടുത്തു. ഒരു മാസമായി പെൺകുട്ടി ആശുപത്രിയിൽ ഫിസിയോതെറപ്പിക്ക് എത്തുന്നുണ്ട്. ആരോഗ്യ പ്രവർത്തകയാണ് ചികിത്സ നടത്തുന്നത്. ബുധനാഴ്ച എത്തിയപ്പോൾ ഇവർ മറ്റൊരാൾക്കു ചികിത്സ നടത്തുകയായിരുന്നു.
ജീവനക്കാരനാണ് ചികിത്സ നൽകിയത്. ഇതിനിടയിൽ പീഡിപ്പിച്ചുവെന്നാണ് പരാതി. ഇന്നലെ വീണ്ടും പെൺകുട്ടി ചികിത്സയ്ക്കെത്തിയപ്പോൾ ആരോഗ്യ പ്രവർത്തകയെ സംഭവം അറിയിച്ചു. തുടർന്നു ആശുപത്രി അധികൃതർ പൊലീസിൽ വിവരം നൽകുകയായിരുന്നു. പൊലീസ് പെൺകുട്ടിയിൽ നിന്നു വിവരങ്ങൾ ശേഖരിച്ചു അന്വേഷണം തുടങ്ങി. പ്രതി അടുത്ത കാലത്താണ് മറ്റു ജില്ലയിൽ നിന്നു ബീച്ച് ആശുപത്രിയിൽ എത്തിയത്.