ദേശീയപാതയിൽ പൂളാടിക്കുന്ന് പാലത്തിനു പടിഞ്ഞാറുവശം 5 മീറ്ററോളം വീതിയിൽ ഭൂമി പുഴയെടുത്തു. പെരുന്തുരുത്തിയിൽ പുഴയുടെ വടക്കുഭാഗത്തു പുറക്കാട്ടിരി പാലം നിർമിക്കുന്നതിന്റെ ഭാഗമായി മണ്ണിട്ട് ഉയർത്തിയതോടെ നീരൊഴുക്കു തടസ്സപ്പെട്ടിരുന്നു. ഇതോടെ തെക്കുഭാഗത്ത് കൂടി പുഴയുടെ നീരൊഴുക്ക് ശക്തമായി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൂളാടിക്കുന്ന്∙ ദേശീയപാതയിൽ പൂളാടിക്കുന്ന് പാലത്തിനു പടിഞ്ഞാറുവശം 5 മീറ്ററോളം വീതിയിൽ ഭൂമി പുഴയെടുത്തു. പെരുന്തുരുത്തിയിൽ പുഴയുടെ വടക്കുഭാഗത്തു പുറക്കാട്ടിരി പാലം നിർമിക്കുന്നതിന്റെ ഭാഗമായി മണ്ണിട്ട് ഉയർത്തിയതോടെ നീരൊഴുക്കു തടസ്സപ്പെട്ടിരുന്നു. ഇതോടെ തെക്കുഭാഗത്ത് കൂടി പുഴയുടെ നീരൊഴുക്ക് ശക്തമായി. തുടർന്ന് മണ്ണിടിയുകയായിരുന്നു. 5 കുടുംബങ്ങൾ താമസിക്കുന്ന പ്രദേശത്ത് തെങ്ങും മരങ്ങളും കോരപ്പുഴയിൽ കടപുഴകി വീണു. കഴിഞ്ഞ ദിവസം മഴയെ തുടർന്ന് പ്രദേശങ്ങളിൽ വെള്ളം കയറി. ആദ്യമായാണ് ഈ പ്രദേശങ്ങളിൽ വെള്ളം കയറുന്നത്.  വിള്ളലുകൾ കാണപ്പെട്ടതിനാൽ ഇനിയും മണ്ണിടിയുമെന്ന ആശങ്കയുണ്ട്.

പുറക്കാട്ടിരിയിലെ പുതിയ പാലം നിർമാണത്തിന്റെ ഭാഗമായി ഒരുക്കിയ ബണ്ട്.
പെരുന്തുരുത്തിയിൽ നരിക്കുനിതാഴം വളപ്പിൽ ലളിതയുടെ സ്ഥലത്തു കോരപ്പുഴയുടെ തീരം ഇടിഞ്ഞു കര പുഴയെടുത്തപ്പോൾ.

നീരൊഴുക്ക് തടസ്സപ്പെടുത്തി പാലം പ്രവൃത്തി നടത്തുന്നതിൽ നാട്ടുകാർക്ക് മുൻപും പ്രതിഷേധിച്ചിരുന്നു. വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെട്ടതോടെ നാട്ടുകാരുടെ പരാതിയെ തുടർന്ന് രണ്ടാഴ്ച മുൻപു മണ്ണു നീക്കം ചെയ്തിരുന്നു. എന്നാൽ, ഒരു വശത്ത് നീരൊഴുക്ക് തടസ്സപ്പെട്ട നിലയിലാണ്. ഇനിയും മണ്ണ് നീക്കാൻ ഉണ്ടെന്ന് നാട്ടുകാർ പറയുന്നു. കലക്ടർക്ക് അടക്കം നാട്ടുകാർ പരാതി നൽകി. നരിക്കുനിതാഴം വളപ്പിൽ ലളിതയുടെ സ്ഥലത്താണു മണ്ണിടിഞ്ഞത്. പുഴ ഗതിമാറി ഇവരുടെ സ്ഥലത്തേക്കാണ് ഒഴുകിയത്. തുടർന്നാണ് തെങ്ങുകളും മറ്റു മരങ്ങളും കടപുഴകിയത്. അപകട ഭീഷണിയുള്ളതിനാൽ പ്രദേശത്തുനിന്നു പടിഞ്ഞാറെ പുഴവക്കത്ത് നസീറിന്റെ മാതാവ് താമസം മാറ്റി.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT